വിഴിഞ്ഞം തുറമുഖത്തിന്റെ വരവ് ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ സൃഷ്‌ടിക്കാൻ പോകുന്ന തൊഴിലവസരങ്ങൾ വളരെ വലുതാണെന്ന് വ്യവസായിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ഡോ. ബിജു രമേശ്. ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയാണ് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പാസായി പുറത്തിറങ്ങുന്നവരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജു രമേശിന്റെ വാക്കുകൾ-
''ഹോട്ടൽ മാനേജ്‌മെന്റിലെ തൊഴിൽ സാദ്ധ്യത വളരെ വലുതാണ്. പലർക്കും അതറിയില്ല. നാട്ടിൻ പ്രദേശങ്ങളിലുള്ളവരിൽ പലരും ഇപ്പോഴും വിശ്വസിക്കുന്നത് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചാൽ കിട്ടുന്നത് സാധാരണ ഹോട്ടലിലെ ജോലിയാണെന്നാണ്. എന്നാൽ അങ്ങനെയല്ല. വലിയ വലിയ ഫൈവ് സ്‌റ്റാർ ഹോട്ടലിലേക്കുള്ള തൊഴിൽ സാദ്ധ്യത ഒരുപാടുണ്ട്. അതുപോലെ സാദ്ധ്യതയുള്ള മേഖലയാണ് ഫ്ളൈറ്റ് കിച്ചൻ. 25000ൽ അധികം പേർക്കുള്ള ഭക്ഷണമാണ് ഒരുദിവസം ഫ്ളൈറ്റ് കിച്ചണിൽ നിന്ന് പോകുന്നത്. ഓരോ ഫ്ളൈറ്റിനും വ്യത്യസ്തങ്ങളായ ഭക്ഷണമാണ്. അറേബ്യൻ, ജാപ്പനീസ്, യൂറോപ്പ് എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് ഭക്ഷണം തയ്യാറാക്കേണ്ടത്. ധാരാളം അവസരങ്ങൾ ഇവിടെയുണ്ട്.
വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ അവസരങ്ങളുടെ പെരുമഴയാകും ഉണ്ടാവുക. സർവീസ് എൻട്രിയിൽ പോലും ഒന്നര ലക്ഷത്തിന് മുകളിലാണ് കപ്പലിൽ ശമ്പളം. മൂന്ന് കോഴ്‌സാണ് ഇതിൽ പ്രധാനമായുമുള്ളത്. വൺ ഇയർ ഡിപ്ളോമ, ത്രീ ഇയർ, ഫോർ ഇയർ എന്നിങ്ങനെയാണ് കോഴ്‌സുകൾ. ഫോർ ഇയർ മാനേജേരിയൽ കോഴ്‌സാണ്. എട്ടും പത്തും ലക്ഷം രൂപയാണ് ഇന്ത്യയിൽ ശമ്പളം. ഇവിടെ ചീഫ് സെക്രട്ടറിക്ക് പോലും ഇത്രയും ശമ്പളമില്ല''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |