കോഴിക്കോട്: ചാരിറ്റി ആപ്പ് ഉണ്ടാക്കാൻ സഹായം ചോദിച്ച് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫ്. അഞ്ച് ലക്ഷം രൂപ ആപ്പിന് ചെലവ് വരുമെന്നും ഇതുണ്ടാക്കാൻ അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്നുമാണ് മനാഫിന്റെ അഭ്യർത്ഥന.
'അഞ്ച് ലക്ഷം രൂപ ആപ്പിന് മാത്രം ചെലവാണ്. ആപ്പ് ഉണ്ടാക്കി തരുന്ന ആരെങ്കിലുമുണ്ടെങ്കിൽ എനിക്കൊരു ആപ്പ് ഉണ്ടാക്കിത്തരാൻ മുന്നോട്ടുവരൂ. അപ്പ് ഉണ്ടാക്കിത്തന്നാൽ നല്ല കാര്യമാണ്. ഒരു നൂറ് രൂപ അക്കൗണ്ടിലേക്ക് വന്നുകഴിഞ്ഞാലും അത് ചെലവാകുന്നതുമെല്ലാം മനസിലാകും.'- എന്നാണ് വീഡിയോയിൽ മനാഫ് പറയുന്നത്.
അതേസമയം, അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണ് മനാഫിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. മനാഫ് നിരവധി പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ പോകുന്നുണ്ട്. ചില പരിപാടികളുടെ വീഡിയോകൾ മനാഫിന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഫാൻസ് അസോസിയേഷനും രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |