കാക്കനാട്: ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ട്
കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ആംബുലൻസ് ഡ്രൈവർമാർക്ക് നൽകാനുള്ള 10 കോടിരൂപ സർക്കാർ അനുവദിച്ചിട്ടും ശമ്പളം നൽകാൻ തയ്യാറാകാത്ത കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
പണിമുടക്കിയ തൊഴിലാളികൾ കളക്ടറേറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
യൂണിയൻ ജില്ലാ പ്രസിഡന്റ് എം.എ. അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അരുൺ സിനു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ആർ. രാജേഷ്, വി.എസ്. അർച്ചന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |