തിരുവനന്തപുരം : സുസ്ഥിര വികസനത്തിനായുള്ള യു.എൻ ഹാബിറ്റാറ്റ്- ഷാങ്ഹായ് പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജണ്ടയും പുതിയ നഗര അജണ്ടയും നടപ്പിലാക്കുന്നതിൽ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിയ്ക്കും നേട്ടങ്ങൾക്കുമാണ് ഈ പുരസ്കാരം നൽകുന്നത്.
മുൻ വർഷങ്ങളിൽ ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) എന്നിവയാണ്. രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും തിരുവനന്തപുരമാണ്. ഈജിപ്തില അലക്സാൺട്രിയയിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രനും സ്മാർ ട്ട് സിറ്റി സിഇഒ രാഹുൽ ശർമയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണെന്ന് മന്ത്രി എ.ബി. രാജേഷ് പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവെപ്പുകൾക്ക് ആഗോളാംഗീകാരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും അഭിവാദ്യം ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |