മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. പുതിയ വീട്ടിലെ ആദ്യ ദീപാവലി ആഘോഷമാക്കുകയാണ് താരദമ്പതികൾ. ഇതിന്റെ ചിത്രങ്ങൾ പൂർണിമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. മല്ലിക സുകുമാരനെയും ചിത്രങ്ങളിൽ കാണാം. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും സ്വപ്ന ഭവനമാണിത്. ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും മുൻപ് പൂർണിമ പങ്കുവച്ചിരുന്നു.
അച്ഛനെയും അമ്മയെയും പോലെ മക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്ത മകൾ പ്രാർത്ഥന ആലാപനത്തിലൂടെയാണ് ശ്രദ്ധ നേടിയത്.
മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന നിലയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു. ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പ്രാർത്ഥന ഉന്നത വിദ്യാഭ്യാസം നേടിയത്.
ഇളയമകൾ നക്ഷത്ര അഭിനയത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ലലനാസ് സോംഗ് എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ഐ.എഫ്. എഫ്.കെയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |