ശരീരഭാരം കൂടിയതിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നടി വിദ്യ ബാലൻ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. അടുത്തിടെ ശരീരഭാരം കുറിച്ച് ഞെട്ടിക്കുന്ന മേക്കോവറിലാണ് വിദ്യ. വ്യായാമം ചെയ്യാതെ ശരീരഭാരം കുറച്ചതിനെക്കുറിച്ച് വിദ്യബാലൻ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. ''എന്റെ ജീവിതകാലം മുഴുവനും മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും വണ്ണം കുറച്ചാലും പിന്നെയും അത് തിരിച്ചുവരുമായിരുന്നു. ഇൗവർഷം ആദ്യം ചെന്നൈയിലെ ഒരു ന്യൂട്രിഷണൽ ഗ്രൂപ്പിനെ ഞാൻ പരിചയപ്പെട്ടു. അവരാണ് എന്റെ ശരീരഭാരത്തിന് പിന്നിൽ കൊഴുപ്പടിഞ്ഞതല്ല, നീർക്കെട്ട് ആവാമെന്ന് പറഞ്ഞത്. എന്നെ പോലെ പലർക്കും നീർക്കെട്ട് ആയിരിക്കണം പ്രശ്നം. അങ്ങനെ അവരെനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം പെട്ടെന്നു തന്നെ കുറഞ്ഞു. ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നിട്ടും പാലക്കും മറ്റുചില പച്ചക്കറികളും എന്റെ ശരീരത്തിന് നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല. പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മൾ ചിന്തിക്കുക.എന്നാൽ അങ്ങനെയെല്ല. ഇപ്പോൾ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞു എന്ന് എല്ലാവരും പറയുന്നു. പക്ഷേ ഇൗയൊരു വർഷം ഞാൻ വർക്കൗട്ട് ചെയ്തിട്ടേയില്ല. ഞാൻ വ്യായാമം ചെയ്യാതിരിക്കുന്ന ആദ്യത്തെ വർഷമായിരിക്കും ഇത്. മുൻപത്തേക്കാൾ ഞാൻ ആരോഗ്യവതിയാണ്. വ്യായാമം ചെയ്യരുതെന്നല്ല ഞാൻ പറയുന്നത്.""വിദ്യ ബാലന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |