9 പേർക്ക് കേരളത്തിന്റെ സമുന്നത പുരസ്കാരങ്ങൾ
തിരുവനന്തപുരം: പ്രമുഖ സാഹിത്യവിമർശകനും അദ്ധ്യാപകനുമായ പ്രൊഫ. എം.കെ.സാനുവിന് സംസ്ഥാനത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ കേരളജ്യോതി. ചന്ദ്രയാൻ 3 നായകനായ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥിനും ജൈവ കർഷകയായ ഭുവനേശ്വരിക്കും കേരള പ്രഭ പുരസ്‌കാരം. ആറു പേർക്ക്
കേരളശ്രീയും പ്രഖ്യാപിച്ചു. കേരളപ്പിറവിയുടെ ഭാഗമായി ഇന്നലെയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണിത്.
കലാമണ്ഡലം വിമലാമേനോൻ (കല), ഡോ. ടി. കെ. ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി. കെ. മാത്യൂസ് (വ്യവസായം, വാണിജ്യം) എന്നിവരാണ് കേരള ശ്രീജേതാക്കൾ. പാലക്കാട് എലപ്പുള്ളി മാരുതി ഗാർഡൻസിലെ 24ഏക്കർ തരിശ് ഭൂമിയിൽ ജൈവകൃഷിയിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ച വീട്ടമ്മയാണ് ഭുവനേശ്വരി. വിവിധ മേലകളിലെ സമഗ്ര സംഭാവനകൾക്ക് ആറ് പ്രമുഖർക്കാണ് ഇത്തവണത്തെ കേരള ശ്രീ പുരസ്കാരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |