തിരുവനന്തപുരം: പെൺകുട്ടികളെ എത്തിച്ചു കൊടുത്തു കമ്മിഷൻ പറ്റുന്ന പ്രധാന കണ്ണികളിൽ ഒരാളായ യുവാവിനെ എം.ഡി.എം.എ കടത്തിയതിന് തമ്പാനൂർ പൊലീസ് പിടികൂടി. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് എൽ.പി സ്കൂളിന് സമീപം സിമി ഭവൻ കൈതറക്കോണം വീട്ടിൽ ശ്യാം ദാസി(30)നെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോകൾ ,അവരുടെ ഇടപാട് വിവരങ്ങൾ മുതലായവ പൊലീസ് കണ്ടെടുത്തു. നഗരത്തിൽ ഓട്ടോയിൽ കറങ്ങി നടന്നാണ് എം.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്. ഇയാൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച കൊല്ലം പരവൂർ ചരുവിള വീട്ടിൽ അനിൽ കുമാറിന്റെ ഭാര്യ സുപ്രിയയെ തമ്പാനൂർ പൊലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ അരുവിക്കര നിന്നു പിടികൂടി. ഇരുവരിൽ നിന്നായി രണ്ടര ഗ്രാമിലേറെ എം.ഡി.എം.എയാണ് പിടികൂടിയത്. തമ്പാനൂർ സി.ഐ വി. എം.ശ്രീകുമാർ നടത്തിയ ഓപ്പറേഷനിൽ ആണ് പ്രതി പിടിയിൽ ആയത്. എസ്.ഐ.വിനോദ്,സി.പി.ഒമാരായ സാം ജോസ്, ശിവപ്രകാശ് എന്നിവരും അറസ്റ്റിനു നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |