മോസ്കോ: ' 2,000,000,000,000,000,000,000,000,000,000,000,000 " അമ്പരക്കേണ്ട. ഇതാണ് 2 അൺഡിസില്യൺ.! കഴിഞ്ഞ ദിവസം ആഗോള ടെക് ഭീമനായ ഗൂഗിളിന് റഷ്യൻ കോടതി പിഴയിട്ടത് 2 അൺഡിസില്യൺ റൂബിൾസ് (2.5 ഡിസില്യൺ ഡോളർ) ആണ്. സംഖ്യ കഴിഞ്ഞ് 36 പൂജ്യം വരുന്നതിനെ അൺഡിസില്യൺ എന്നും 33 പൂജ്യം വരുന്നതിനെ ഡിസില്യൺ എന്നും പറയുന്നു.
ആഗോള ജി.ഡി.പിയേക്കാൾ ബഹുദൂരം മുന്നിലാണ് ഈ സംഖ്യ. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് 100 ട്രില്യൺ ഡോളറാണ് ആഗോള ജി.ഡി.പി. സസ്പെൻഡ് ചെയ്യപ്പെട്ട റഷ്യൻ യൂട്യൂബ് ചാനൽ അക്കൗണ്ടുകൾ ഗൂഗിൾ പുനഃസ്ഥാപിക്കാത്തതിനാലാണ് പിഴ. യൂട്യൂബ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തെന്ന് കാട്ടി ഇപ്പോൾ റഷ്യയിലെ പ്രമുഖ ടി.വി ചാനലുകൾ അടക്കം പതിനേഴോളം സ്ഥാപനങ്ങളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.
യുക്രെയിൻ സംഘർഷവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിലക്കാണ് സസ്‌പെൻഷന് കാരണമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് ഏകദേശം 2 ട്രില്യൺ ഡോളറിന്റെ വിപണി മൂല്യമാണുള്ളത്. ലോകത്തുള്ള മുഴുവൻ പണം ഉപയോഗിച്ചാലും പിഴ അടച്ചുതീർക്കാൻ കഴിയാത്തതിനാൽ ഗൂഗിൾ മേൽക്കോടതിയിൽ അപ്പീൽ നൽകിയേക്കും.
ഇരട്ടി...ഇരട്ടി...
ക്രെംലിൻ അനുകൂല മാദ്ധ്യമങ്ങളായ സാർഗ്രാഡ്, റിയ ഫാൻ എന്നിവയുടെ യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തതിന് 2020 മുതൽ ദിവസം 1,00,000 റൂബിൾ വീതം ഗൂഗിളിന് പിഴ ഇടാക്കി തുടങ്ങിയെന്നും അതാണ് ഇപ്പോൾ ഭീമൻ തുകയായതെന്നും റഷ്യൻ മാദ്ധ്യമങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |