പാലക്കാട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളും വിവാദങ്ങളും ഒടുങ്ങുന്നതിന് മുൻപ് പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും എതിർസ്വരം. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഭാര്യയായ പഞ്ചായത്തംഗവുമാണ് സരിന് പിന്തുണ പ്രഖ്യാപിക്കുകയും ഷാഫി പറമ്പിൽ എംപിക്കെതിരെ തിരിയുകയും ചെയ്‌തത്.
പിരായിരി പഞ്ചായത്തംഗം സിതാര ശശി, ഭർത്താവും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചത്. പറഞ്ഞവാക്ക് ഷാഫി പറമ്പിൽ പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ നൽകുന്നതെന്ന് സിതാര അഭിപ്രായപ്പെട്ടത്. ഷാഫി പറമ്പിൽ നൽകിയ വികസന വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. വിജയിച്ച ശേഷം ഷാഫി തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സിതാര ആരോപിച്ചു. ഇഷ്‌ടക്കാർക്ക് മാത്രമേ ഷാഫി പറമ്പിൽ ആസ്‌തി വികസന ഫണ്ടിൽ നിന്ന് പണം നൽകുവെന്ന് ശശി ആരോപിച്ചു. പാർട്ടിയിൽ ഷാഫിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഷാഫിയോടുള്ള എതിർപ്പുകൊണ്ടാണ് ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് നൽകുന്നതെന്നും ശശി പറഞ്ഞു. എന്നാൽ തങ്ങൾ കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഷാഫി പറമ്പിലിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം പരാതിയ നൽകിയതായും ഇരുവരും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |