കാലത്തിന്റെ കുത്തൊഴുക്കിൽ
അവൻ കാത്തിരുന്നു
അവൾക്കുവേണ്ടി...
വയനാടൻ മലനിരയിലെ
ഒരു മരത്തണലിൽ
അവൾ ബസ് കാത്തു നിന്നു,
അവനൊപ്പം എത്തിച്ചേരാൻ.
അവൻ അവളോടു പറഞ്ഞു;
നീ നിറച്ച കുന്നിമണികളും
മയിൽപ്പീലിയും ഇവിടെ നിന്നെ
കാത്തിരിക്കുന്നുണ്ട്;
വേഗം വരൂ.
ഒരു ഉച്ചക്കിനാവിൽ
അവൾ അവനെ കണ്ടു...
നീ വരുന്നോ മലനിരകളിലേക്ക്?-
അവൻ വിളിച്ചു.
അവിടെ നല്ല പതുപതുപ്പാണ്, വാ...
അവൾ ഓടിയെത്തി
അവന്റെയൊപ്പം
ഇഷ്ടത്തിന്റെ നേർക്കാഴ്‌ചയായി...
രണ്ടു തുമ്പികളായി അവർ
പറന്നു പറന്നു വന്നു.
കാലം പോകുന്ന വഴിയേ പോകണം...
ഒത്തിരി ഇഷ്ടം പങ്കുവയ്‌ക്കാനുണ്ട്-
അവർ പരസ്‌പരം പറഞ്ഞു...
പെട്ടെന്ന് ഇരുട്ടുവന്നു
മഴ ഒരു ഭ്രാന്തിയെപ്പോലെ,
പൊട്ടിത്തകരുന്ന പാറകൾ.
അവൻ അവളെ വാരിയെടുത്തു.
പാറകളും വെള്ളവും
അവരെ പൊതിഞ്ഞു.
മൂന്നാംപക്കം അവന്റെ
മരവിച്ച കൈകളിൽ
അവളുടെ കുന്നിമണിച്ചെപ്പ്.
അവൾ ഇല്ല; അവനും.
...................................................................
കടൽക്കാഴ്ച
രമ്യ സാജൻ, തകഴി
വലിയൊരു വെള്ളത്തിരയേറ്റം
അതിനൊരു പേര്, കടലെന്ന്!
കടലിനു മറ്റൊരു പേരെന്ത് ?
സൂര്യനൊളിക്കും സമുദ്രം താൻ
ആഴക്കടലിൽ എന്തുണ്ട് ?
മുത്തും ചിപ്പിയും പൊൻപവിഴോം.
പലനിറമുള്ള മീനുകളും
അങ്ങനെ കാഴ്ചകൾ പലതുണ്ട്.
അന്തി മയങ്ങും നേരത്ത്
പൊൻകതിർ വിരിയും സമയത്ത്
സൂര്യനൊളിച്ചു കളിക്കുമ്പോൾ
എന്തൊരു ചോപ്പാണീ കടലിൽ.
മാനത്തങ്ങനെ പോകുന്ന
പക്ഷിക്കൂട്ടം കാണാനും
സൂര്യൻ മുങ്ങിപ്പൊങ്ങുന്ന
കടലിനെനോക്കി രസിക്കാനും
തീരം തൊട്ടു തഴുകുന്ന
തിരയിൽ ചാടി മറിയാനും...
പറയാൻ ഏറെ കഥയുണ്ട്
കടലിൽ കാഴ്ചകൾ പലതല്ലേ?
കടലിന്നാഴം കണ്ടാലോ
തിരികെപ്പോരാൻ കഴിയില്ല,
അതിനാൽ ഏറെ കൊതിയോടെ
കരയിലിരിക്കുക വഴിയുള്ളൂ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |