ദീപാവലി ആഘോഷിച്ച് ഗായിക അമൃത സുരേഷും കുടുംബവും. അമ്മയ്ക്കും മകൾക്കും സഹോദരിക്കുമൊപ്പമായിരുന്നു അമൃതയുടെ ആഘോഷം. ഇതിന്റെ വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ അവർ പങ്കുവച്ചിട്ടുണ്ട്. 14 വർഷത്തെ വേദനയ്ക്ക് ശേഷം ഉപദ്രവങ്ങളൊന്നുമില്ലാത്ത, സമാധാനത്തിന്റെ ദീപാവലിയാണിതെന്ന് അമൃത പറയുന്നു.
'സിമ്പോളിക്ക് ആയി പറഞ്ഞാൽ ഞങ്ങൾക്ക് ഈ ദീപാവലി, 14 വർഷത്തെ വേദനയ്ക്ക് ശേഷം മനസുകൊണ്ട് സന്തോഷവും സമാധാനവും ഉള്ളതാണ്. ഒരുപാട് ഉപദ്രവങ്ങളൊന്നുമില്ലാത്ത ദീപാവലി. ഒരുപാട് പേരുടെ പിന്തുണയുണ്ടായിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഇതുപോലെ ലൈറ്റ് ആയിരിക്കണം നിങ്ങൾക്കും ഞങ്ങൾക്കും.' അമൃത സുരേഷ് പറഞ്ഞു. ഇനി മുതൽ യൂട്യൂബിൽ സജീവമാകുമെന്നും കുടുംബം വ്യക്തമാക്കി.
അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാലയുടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മയ്ക്കും ഭാര്യ കോകിലയ്‌ക്കുമൊപ്പമായിരുന്നു നടന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം. അമ്മ കോകിലയ്ക്കുംതനിക്കും മധുരം നൽകുന്നതൊക്കെയായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ബാല ബന്ധുവും ചെന്നൈ സ്വദേശിനിയുമായ കോകിലയെ വിവാഹം കഴിച്ചത്. കലൂർ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം.ബാലയുടെ നാലാമത് വിവാഹമാണിത്. തനിക്ക് ഉടൻ തന്നെ ഒരു കുഞ്ഞുണ്ടാകുമെന്നും താനും കോകിലയും രാജാവിനെയും റാണിയേയും പോലെ ജീവിക്കുമെന്നും ബാല പറഞ്ഞിരുന്നു.
കന്നടക്കാരിയായ യുവതിയാണ് ബാലയുടെ ആദ്യ ഭാര്യ. രണ്ടാം ഭാര്യയായ ഗായിക അമൃത സുരേഷാണ് ബാല തനിക്ക് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്ന കാര്യം വെളിപ്പെടുത്തിയത്. 2019ൽ അമൃതയെ ഡിവോഴ്സ് ചെയ്തു. ഡോക്ടർ എലിസബത്ത് ആണ് മൂന്നാം ഭാര്യ. 2021 സെപ്തംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |