ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർ. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം. ഇനി ചർമപ്രശ്‌നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
കാപ്പിപ്പൊടി - 3 ടീസ്‌പൂൺ
പഞ്ചസാര - 2 ടീസ്‌പൂൺ
തേൻ - 1 ടീസ്‌പൂൺ
തൈര് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാപ്പിപ്പൊടി, പഞ്ചസാര, തേൻ, തൈര് എന്നിവ നന്നായി യോജിപ്പിച്ച് 15 മിനിട്ട് ഫ്രിഡ്‌ജിൽ വയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് വേണം ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കാൻ. 15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. കൂടുതൽ സമയം വയ്‌ക്കരുത്. പെട്ടെന്ന് തന്നെ മുഖത്ത് മാറ്റം കാണാൻ സാധിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |