ന്യൂഡൽഹി: ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ തോന്നിയാൽ എന്താണ് നമ്മൾ ചെയ്യുക? ഒന്നുകിൽ വീട്ടിൽ തന്നെ അത് പാകം ചെയ്യാൻ നോക്കും. അല്ലെങ്കിൽ ഹോട്ടലുകളിൽ പോയി വാങ്ങും. ഇതിനൊന്നിനും പറ്റിയില്ലെങ്കിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യും. അടുത്തിടെ ദീപാവലി ആഘോഷങ്ങൾക്കിടെ ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്ത ഒരു യുവാവിനുണ്ടായ വേറിട്ട അനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
ഡൽഹി സ്വദേശിയായ യുവാവിനാണ് അനുഭവം ഉണ്ടായിരിക്കുന്നത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപ് ബിരിയാണി ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് കൊട്ടക്കണക്കിന് ഉപദേശങ്ങളായിരുന്നു. ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ബോയിയും ഉപദേശിക്കാൻ മറന്നില്ല. ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോയെന്നും ചിക്കനും മട്ടനും ദീപാവലിക്കും ശേഷം മതിയെന്നായിരുന്നു ഡെലിവറി ബോയി പറഞ്ഞത്.
ഡെലിവറി ബോയിക്ക് ഒടിപി പറഞ്ഞുകൊടുത്തു. അയാൾ തനിക്ക് ഭക്ഷണവും ഡെലിവറി ചെയ്തു. എന്നാൽ ഭക്ഷണം തന്ന ശേഷം ഇയാൾ പോകാൻ തയ്യാറായില്ലെന്ന് യുവാവ് പറയുന്നു. ദീപാവലി പോലൊരു ഉത്സവത്തിന് മുൻപ് ചിക്കൻ കഴിച്ചതിലൂടെ വലിയൊരു തെറ്റാണ് ഞാൻ ചെയ്തതെന്നായിരുന്നു അയാളുടെ കണ്ടെത്തലെന്ന് യുവാവ് പോസ്റ്റിൽ കുറിച്ചു. യുവാവിന്റെ പോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. എന്തിനാണ് സ്വന്തം വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതെന്ന് ഒരാൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |