ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് കണ്ണിലെ വരള്‍ച്ച. കണ്ണുകള്‍ വേണ്ടത്ര കണ്ണുനീര്‍ ഉത്പാദിപ്പിക്കാത്തപ്പോള്‍ അല്ലെങ്കില്‍ കണ്ണുനീര്‍ വളരെ വേഗത്തില്‍ വറ്റുമ്പോള്‍ കണ്ണില്‍ വരള്‍ച്ച ഉണ്ടാകുന്നു. ഇത് അസ്വസ്ഥത, ചൊറിച്ചില്‍, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു.
വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍
കണ്ണുകളില്‍ കഠിനമായ വേദന, പുകച്ചില്‍ അല്ലെങ്കില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക
കണ്ണുകളിലോ ചുറ്റുപാടുകളിലോ പീള / പഴുപ്പ് കെട്ടുക.
കണ്ണില്‍ പ്രകാശം ഏല്‍ക്കുമ്പോള്‍ ബുദ്ധിമുട്ട്.
കണ്ണുകളില്‍ ചുവപ്പ് നിറം.
കണ്ണില്‍ പൊടിയോ മറ്റോ തടയുന്നതായ തോന്നല്‍
കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കാനുള്ള ബുദ്ധിമുട്ട്
കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ കണ്ണിന് ക്ഷീണം അനുഭവപ്പെടുക.
രോഗ കാരണങ്ങള്‍
പ്രായം: കണ്ണുനീര്‍ ഉത്പാദനം പ്രായത്തിനനുസരിച്ച് കുറയുന്നതിനാല്‍, 50 വയസ്സിനു മുകളിലുള്ളവരില്‍ വരണ്ട കണ്ണ് സാധാരണമാണ്.
ഗര്‍ഭധാരണം, ആര്‍ത്തവവിരാമം, അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയുടെ ഉപയോഗം മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ സ്ത്രീകളില്‍ കണ്ണ് വരള്‍ച്ചയ്ക്ക് കാരണമാകുന്നു.
മരുന്നുകള്‍: Antihistamines, decongestants, antidepressants, രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ തുടങ്ങിയ ചില മരുന്നുകള്‍ കണ്ണുനീര്‍ ഉത്പാദനം കുറയ്ക്കും.
മെഡിക്കല്‍ അവസ്ഥകള്‍: പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ്, Sjogren's syndrome, തൈറോയ്ഡ് തകരാറുകള്‍ തുടങ്ങിയ രോഗങ്ങള്‍ വരണ്ട കണ്ണിന് കാരണമാകും.
പാരിസ്ഥിതിക ഘടകങ്ങള്‍: എയര്‍ കണ്ടീഷനിംഗില്‍ നിന്നോ heaterല്‍ നിന്നോ ഉള്ള ചൂട് കാറ്റ്, പുക, അല്ലെങ്കില്‍ dry air എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കണ്ണിന്റെ വരള്‍ച്ചയ്ക്ക് കാരണമാകാം.
നീണ്ടുനില്‍ക്കുന്ന സ്‌ക്രീന്‍ സമയം: ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ദീര്‍ഘനേരം ഉറ്റുനോക്കുന്നത് കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് (Blink rate) കുറയ്ക്കുന്നു. ഇത് കണ്ണ് വരള്‍ച്ചയ്ക്ക് കാരണമാകുന്നു.
ചികിത്സാ രീതികള്‍
Artificial tears (കൃത്രിമ കണ്ണുനീര്‍): ഡോക്ടറുടെ കുറുപ്പടിയില്ലാതെ ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ ചെറിയ രീതിയിലുള്ള വരണ്ട കണ്ണിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കും.
Warm compresses: കൈകള്‍ തമ്മില്‍ ഉരസി കണ്ണുകളില്‍ ചെറു ചൂട് വയ്ക്കുന്നത് എണ്ണ ഗ്രന്ഥികളിലെ തടസ്സം മാറ്റുന്നതിന് സഹായിക്കുന്നു.
കണ്‍പോളകളുടെ ശുചിത്വം: കണ്‍പോളകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് വീക്കം കുറയ്ക്കാനും വരണ്ട കണ്ണ് നിയന്ത്രിക്കാനും സഹായിക്കും.
ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍: മത്സ്യം, ഫ്‌ളാക്‌സ് സീഡ്, walnut തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണുനീര്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
Prescription medications: Restasis, Xiidra, Cequa എന്നിവ കണ്ണുനീര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന FDA- അംഗീകൃത മരുന്നുകളാണ്.
Punctal plugs: Tear ducts ലേക്ക് ഘടിപ്പിക്കുന്ന ചെറിയ പ്ലഗുകള്‍ കണ്ണിന്റെ ഉപരിതലത്തില്‍ കൂടുതല്‍ നേരം കണ്ണുനീര്‍ നിലനിര്‍ത്താന്‍ സഹായിക്കും.
Lifestyle modifications: സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക, ജലാംശം നിലനിര്‍ത്തുക, സണ്‍ഗ്ലാസുകള്‍ ധരിക്കുക എന്നിവ കണ്ണിന്റെ വരള്‍ച്ചയെ തടയാന്‍ സഹായിക്കും.
കണ്ണില്‍ വരള്‍ച്ചയുണ്ടോ എന്ന് നിങ്ങള്‍ സംശയിക്കുന്നെങ്കില്‍, ശരിയായ രോഗനിര്‍ണ്ണയത്തിനും ചികിത്സക്കും വേണ്ടി എത്രയും പെട്ടെന്ന് ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കുക. ഇത് രോഗം തീവ്രതയിലേക്ക് നയിക്കുന്നത് തടയുന്നു. ശരിയായ പരിചരണവും ശ്രദ്ധയും ഉപയോഗിച്ച്, കണ്ണിന്റെ വരള്‍ച്ച ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും, ഇത് വ്യക്തവും സുഖപ്രദവുമായ കാഴ്ച സാദ്ധ്യമാക്കുന്നു.
Dr. Sabitha Safar
Consultant Ophthalmologist
SUT Hospital, Pattom,Trivandrum
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |