കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി ആക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മറച്ചുവച്ച, താൽപര്യമെടുക്കാത്ത കാര്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സി.പി.എം-ബി.ജെ.പി ബാന്ധവം എത്ര വലുതാണെന്നതാണ് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തൽ. അദ്ദേഹം അവിടെ ബി.ജെ.പി ഓഫീസ് സെക്രട്ടറിയായിരുന്ന ആളാണ്. കുഴൽപ്പണം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസാക്ഷികളിൽ ഒരാൾ കൂടിയാണ് സതീഷ് എന്ന മുൻ ഓഫീസ് സെക്രട്ടറി. ആധികാരികമായിട്ടാണ് അദ്ദേഹം കാര്യങ്ങളെല്ലാം പറഞ്ഞത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനും കുഴൽപ്പണം കൊണ്ടുവന്ന ആൾക്കും തമ്മിൽ ബന്ധമുണ്ടായിരുന്നു. അവർ ഓഫീസിൽ വച്ച് ചർച്ച നടത്തിയിരുന്നു. അയാൾക്ക് മുറി എടുത്തു കൊടുത്തിരുന്നു. എല്ലാ സൗകര്യവും ചെയ്തുകൊടുത്തിരുന്നു. ഈ പണം എവിടെ നിന്ന് കൊണ്ടുവന്നു, എവിടേയ്ക്ക് കൊണ്ടുപോയി എന്നൊക്കെ കേസ് അന്വേഷിച്ച കേരള പോലീസിനും കൃത്യമായി അറിയാം. ഒരു ഉദ്ഭവ സ്ഥലമുണ്ടാകുമല്ലോ. അതുപോലെ ഒരു ഡെസ്റ്റിനേഷൻ പോയിന്റും. കുഴൽപ്പണം കണ്ടുപിടിക്കുമ്പോൾ പോലീസാണെങ്കിലും മറ്റു സംവിധാനങ്ങളാണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഈ തുടക്കവും ഒടുക്കവുമാണ്. ഇവിടെ കേരള പോലീസ് ഇത് പുറത്തു വിട്ടില്ലല്ല. ഇത് ആരുടെ പണമാണ്?
കുഴൽപ്പണമായി കൊണ്ടുവന്ന പണമാണ് വേറെ ഗ്യാംഗ് തട്ടിക്കൊണ്ടുപോയത്. അതിനു വേറെ കേസുണ്ട്. പക്ഷേ ഈ പണം കണക്കിൽ ഉൾപ്പെടാത്ത പണമാണ്. ഇതിൽ ഒന്നര കോടി രൂപമാമ്രേ പിടിച്ചുള്ളു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനും നേതാക്കൾക്കും കുഴൽപ്പണകേസിൽ പങ്കാളിത്തമുണ്ട്. എന്നിട്ട് ഇ.ഡി.എന്ത് നടപടിയാണ് എടുത്തത്? ഇവിടെ വേറെ ആർക്കെങ്കിലും എതിരെയായിരുന്നു ഈ ആരോപണമെങ്കിൽ അപ്പോൾ തന്നെ ഇ.ഡി. നടപടി, പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് എല്ലാം വരും. ഇത് കൃത്യമായിട്ടുള്ള മണി ലോണ്ടറിംഗ് ആണ്. അതായത് യാതൊരു രേഖകളും ഇല്ലാത്ത പണം.
2021 ൽ നടന്ന സംഭവമാണ്. എന്നിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. സംസ്ഥാന സർക്കാരിനും പോലീസിനും കൃത്യമായി അറിയാം, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ഇതിൽ പങ്കാളികളാണ്. ഒരു സമ്മർദ്ദവും കേന്ദ്രസർക്കാരിനു മീേെയാ കേന്ദ്ര ഏജൻസികളുടെ മീേെയാ ഒരു തരത്തിലും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ല. സുരേന്ദ്രന് എതിരായ രണ്ടാമത്തെ കേസിലും കൃത്യസമയത്ത് ഇടപെട്ടു . ഒരു കൊല്ലം കൊണ്ട് സമർപ്പിക്കേണ്ട കുറ്റപത്രം സമയത്ത് സമർപ്പിക്കാതെ പതിനേഴ് മാസം കഴിഞ്ഞ് സമർപ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ ആ കേസിൽ നിന്ന് ഒഴിവാക്കിയത്.
ബി.ജെ.പി സി.പി.എം നെക്സസാണ്. അവർ തമ്മിലുള്ളത് അവിഹതമായ ബന്ധമാണ്. പ്രതിപക്ഷം പറഞ്ഞത് ഓരോന്നായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡി.ജി.പി. ആർ.എസ്.എസ് നേതാക്കളെ കണ്ടത്. മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിൽ വച്ച് ആർ.എസ്.എസ്. നേതാക്കളുമായി ചർച്ച നടത്തി. പൂരം കലക്കാൻവേണ്ടി , ബി.ജെ.പി. സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻവേണ്ടി ചെയ്ത നടപടികൾ ഉൾപ്പെടെ നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് കുഴൽപ്പണ കേസ് . ഇവർ പരസ്പരം സഹായിച്ചുകൊടുക്കുകയാണ്. അതാണ് ഈ കേസിൽ നടന്നിട്ടുള്ളത്. ഗൗരവതരമായ അന്വേഷണം ഇതിൽ നടക്കണം. കാരണം കള്ളപ്പണമാണ് എന്നതിൽ യാതൊരു സംശയവുമില്ല. ആരോപണം ഉന്നയിച്ച ആൾക്കെതിരെ തിരിഞ്ഞാൽ ആരോപണം ഇല്ലാതാകുമോ. അത് വളരെ കൃത്യമായി പറഞ്ഞിരിക്കുകയല്ലേ. ആ ഓഫീസിൽ പണം ഉണ്ടായിരുന്നു. ആധികാരികമായിട്ടുള്ള വിവരങ്ങളല്ലേ പുറത്തുവന്നിരിക്കുന്നത്.
കുഴൽപ്പണ കേസ് സ്വാഭാവികമയും ഇ.ഡി.അന്വേഷിക്കണം. പക്ഷേ, നടക്കുന്നില്ല. പ്രിവൻഷൻസ് ഓഫ് മണി ലോണ്ടറിംഗ് ആക്ട് അനുസരിച്ച് ഇ.ഡി. കേസ് എടുക്കണം. മുന്ന് കൊല്ലമായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. മറ്റ് ആർക്കെങ്കിലും എതിരായി ഒരു കേസ് വന്നാൽ ഇ.ഡി. കേസ് എടുക്കും. ഇത് എന്താ അന്വേഷിക്കാത്തത്. അന്വേഷിക്കണമെന്ന് സംസ്ഥാനസർക്കാർ ശക്തമായി ആവശ്യപ്പെടേണ്ടേ. ഇൻഫർമേഷൻ കിട്ടിയത് കേരളാ പോലീസിനല്ലേ, കേരളത്തിലെ സർക്കാരിനല്ലേ. ഇൻഫർമേഷൻ കിട്ടിയ ആൾ എന്താ ചെയ്തത്. അത് നിർബന്ധമായും അന്വേഷിക്കണമെന്ന് ആവശ്യപ്പെടേണ്ടേ. മിണ്ടുന്നില്ലല്ലോ. ഇവർ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുകയാണ്.' പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |