ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ആകാശംലോ ഒക തര എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി സായ്പല്ലവി എത്തുന്നു. സമീർ താഹിർ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിൽ ദുൽഖറും സായ്പല്ലവിയും സൂപ്പർ താരജോഡികളായി അഭിനയിച്ചിട്ടുണ്ട്. അന്യ ഭാഷയിൽ ഇരുവരും ഒരുമിക്കുന്നത് ആദ്യമാണ്. ലൗ സ്റ്റോറിയായി ഒരുങ്ങുന്ന ആകാശംലോ ഒക തര ഈ മാസം അവസാനം ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കും. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറിലാണ് നിർമ്മാണം. സുജിത് സാരംഗ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ടാക്സിവാലാ, ഡിയർ കോംമ്രേഡ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സുജിത് സാരംഗ്.തെലുങ്ക് ചിത്രമായ കാന്തയുടെ ചിത്രീകരണം ദുൽഖറിന് പൂർത്തിയാക്കാനുമുണ്ട്.
ശിവകാർത്തികേയൻ നായകനായ അമരൻ ആണിപ്പോൾ തിയേറ്ററിലുള്ള സായ്പല്ലവി ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസായി ആണ് സായ്പല്ലവി എത്തുന്നത്.ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം ഒരുക്കുന്ന ചിത്രം രാജ് കമൽ ഫിലിം ഇന്റർ നാഷണൽ ആണ് നിർമ്മാണം.അതേസമയംദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മികച്ച അഭിപ്രായവും കളക്ഷനുമായി മുന്നേറുന്നു. സീതാരാമത്തിനുശേഷം എത്തുന്ന ദുൽഖറിന്റെ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ വെങ്കി അട് ലൂരിയാണ് സംവിധാനം. ഭാസ്കർ എന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ദുൽഖർ കാഴ്ച വയ്ക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |