SignIn
Kerala Kaumudi Online
Thursday, 12 December 2019 11.56 AM IST

ഒരിക്കൽകൂടി ഒന്നിച്ചു നിൽക്കാം

editorial-

ഒ​രു വ​ർ​ഷ​ത്തി​നി​ടെ​ ​ര​ണ്ടാ​മ​തും​ ​കേ​ര​ള​ത്തെ​ ​ദു​രി​ത​ക്ക​യ​ത്തി​ലാ​ഴ്‌​ത്തി​യ​ ​പ്ര​ള​യ​ത്തി​ന് ​ശ​മ​ന​മു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും​ ​പ്ര​ള​യ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ജ​ന​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ക​ഷ്‌​ട​പ്പാ​ടി​നും​ ​വേ​ദ​ന​യ്‌​ക്കും​ ​ഒ​രു​ ​കു​റ​വു​മി​ല്ല.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​തു​റ​ന്ന​ ​ആ​യി​ര​ത്തി​എ​ഴു​നൂ​റി​ല​ധി​കം​ ​ക്യാ​മ്പു​ക​ളി​ലാ​യി​ ​ര​ണ്ട​ര​ല​ക്ഷ​ത്തി​ല്‌പരം​ ​പേ​രാ​ണ് ​ക​ഴി​യു​ന്ന​ത്.​ ​എ​ൺ​പ​തോ​ളം​ ​മ​ര​ണ​മാ​ണ് ​ഇതു​വ​രെ​ ​സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ളെ​ത്തു​ട​ർ​ന്നു​ണ്ടാ​യ​ ​മണ്ണി​ടി​ച്ചി​ലു​ക​ളി​ൽ​ ​അ​ൻ​പ​തി​ലേ​റെ​പ്പേ​രെ​ ​കാ​ണാ​താ​യി​ട്ടു​ണ്ട്.​ ​ഇവ​ർ​ക്കാ​യി​ ​ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​ ​നാ​ട്ടു​കാ​രു​ടെ​യും​ ​പൊ​ലീ​സി​ന്റെ​യും​ ​സ​ഹാ​യ​ത്തോ​ടെ​ ​തെര​ച്ചി​ൽ​ ​തു​ട​രു​ക​യാ​ണ്.​മ​ഴ​യ്‌​ക്ക് ​കാ​ര്യ​മാ​യ​ ​ശ​മ​ന​മു​ണ്ടാ​യ​താ​ണ് ​ ഏ​ക​ ​ആ​ശ്വാ​സം.​ ​എ​ങ്കി​ലും​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​വീ​ണ്ടും​ ​മ​ഴ​ ​ശ​ക്തി​പ്രാ​പി​ച്ചേ​ക്കാ​മെ​ന്ന​ ​മു​ന്ന​റി​യി​പ്പ് ​കൂ​ടു​ത​ൽ​ ​ആ​ശ​ങ്ക​ ​സൃ​ഷ്‌​ടി​ക്കു​ന്നു.​

2018​ ​ലെ​ ​പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​ ​നി​ന്ന് ​പ​കു​തി​പോ​ലും​ ​ക​ര​ക​യ​റാ​നാ​കാ​തെ​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​ഒ​രി​ക്ക​ൽ​ക്കൂടി​ ​അ​തേ​ ​സാ​ഹ്യ​ച​ര്യ​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​ന്നി​രി​ക്കു​ന്ന​ത് .​ ​സ​മ​ചി​ത്ത​ത​യോ​ടും​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടും​ ​കൂ​ടി​ ​ദു​ര​ന്ത​ത്തെ​ ​നേ​രി​ടു​ക​യ​ല്ലാ​തെ​ ​മ​റ്റു​ ​വ​ഴി​യൊ​ന്നു​മി​ല്ല.​ ​അ​തി​നാ​യു​ള്ള​ ​ക​ഠി​ന​പ്ര​യ​ത്‌​ന​ത്തി​ലാ​ണ് ​നാ​ടും​ ​നാ​ട്ടാ​രും.​ ​ മ​റ്റു​ ​പ​രി​ഗ​ണ​ന​ക​ളും​ ​വ്യ​ക്തി​ഗ​ത​ ​താ​ത്പ​ര്യ​ങ്ങ​ളു​മൊ​ക്കെ​ ​ത​ത്‌​കാ​ലം​ ​മാ​റ്റി​വ​ച്ച് ​ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​ ​വ​രെ​ ​നാ​നാ​വ​ഴി​ക്കും​ ​സ​ഹാ​യി​ക്കു​ക​ ​എ​ന്ന​താ​ണ് ​ഇൗ​ ​അ​വ​സ​ര​ത്തി​ൽ​ ​ആ​വ​ശ്യം.​ ​ആ​രും​ ​ആ​വ​ശ്യ​പ്പെ​ടാ​തെ​ ​ത​ന്നെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​നാ​നാ​ഭാ​ഗ​ങ്ങ​ളി​ലും​ ​അ​തി​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ന്നു​മു​ണ്ട്.​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്കാ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ൾ​ ​വ​ൻ​തോ​തി​ൽ​ ​സം​ഭ​രി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ത് ​ജ​ന​ങ്ങ​ളു​ടെ​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ര​ണ​മാ​ണ്.​ ​ആ​പ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ​സ​ഹാ​യം​ ​എ​ത്തി​ക്കാ​ൻ​ ​മ​ല​യാ​ളി​ ​സ​മൂ​ഹം​ ​ഒ​രു​കാ​ല​ത്തും​ ​അ​റ​ച്ചു​നി​ന്നി​ട്ടി​ല്ല.​ പേ​മാ​രി​യി​ൽ​നി​ന്ന് ​ഒ​ഴി​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​കൊ​ല്ലം,​ തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളി​ൽ​ ​ക​ഴി​ഞ്ഞ​ ​പ്ര​ള​യ​കാ​ല​ത്തെ​ന്ന​ ​പോ​ലെ​ ​വ​ൻ​തോ​തി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​സം​ഭ​ര​ണം​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ ല​ഭി​ക്കു​ന്ന​ ​സാ​ധ​ന​ ​സാ​മ​ഗ്രി​ക​ൾ​ ​അ​പ്പ​പ്പോ​ൾ​ ​ദു​ര​ന്ത​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​ക്കു​ന്ന​തി​ലും​ ​സം​ഘാ​ട​ക​ർ​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്തു​ന്നു​ണ്ട്.


സം​സ്ഥാ​നം​ ​വ​ലി​യൊ​രു​ ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് ​സ്‌​ത​ബ്‌​ധ​മാ​യി​ ​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലും​ ​സ​ങ്കു​ചി​ത​ത്വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​മോ​ചി​ത​രാ​കാ​തെ​ ​ജ​ന​ങ്ങ​ളി​ൽ​ ​ഒ​രു​വി​ഭാ​ഗം​ ​ഇ​വി​ടെ​ ​ഉ​ണ്ടെ​ന്നു​ള്ള​ത് ​ദുഃ​ഖ​ക​ര​മാ​യ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​നി​ധി​ക്കെ​തി​രെ​ ​സമൂ​ഹമാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​റ​യു​ന്ന​ ​ദു​ഷ്‌​പ്ര​ച​ാര​ണ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ​സൂ​ചി​പ്പി​ച്ച​ത്.​ ​പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ​ ​ല​ക്ഷ​ക്ക​ണ​ക്കി​നു​ ​പേ​ർ​ ​തീ​വ്ര​ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന​ ​വേ​ള​യി​ൽ​ ​അ​വ​രെ​ ​ത​ങ്ങ​ളാ​ലാ​കും​ ​വി​ധം​ ​സ​ഹാ​യി​ക്കേ​ണ്ട​തി​നു​ ​പ​ക​രം​ ​സ​ർ​ക്കാ​രി​നെ​ ​വി​മ​ർ​ശി​ക്കാ​നും​ ​പ​രി​ഹ​സി​ക്കാ​നും​ ​വി​ഷം​വ​മി​പ്പി​ക്കു​ന്ന​ ​പ്ര​ചാ​ര​ണ​ത്തി​ലേ​ർ​പ്പെ​ടാ​നും​ ​ശ്ര​മി​ക്കു​ന്ന​ത് ​വ​ലി​യ​ ​ക്രൂ​ര​ത​ ​ത​ന്നെ​യാ​ണ്.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​ ​പ്ര​ള​യ​കാ​ല​ത്ത് ​ചെ​യ്‌​ത​ ​മ​ഹ​ത്താ​യ​ ​സേ​വ​ന​ങ്ങ​ൾ​ ​ലോ​ക​ശ്ര​ദ്ധ​ ​ത​ന്നെ​ ​പി​ടി​ച്ചു​പ​റ്റി​യ​താ​ണ്.​ ​ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ​ ​ക​ണ്ടെ​ത്തി​ ​ര​ക്ഷി​ക്കു​ന്ന​തി​ലും​ ​വ​ൻ​തോ​തി​ൽ​ ​സം​ഭാ​വ​ന​ക​ൾ​ ​എ​ത്തി​ക്കു​ന്ന​തി​ലും​ ​സാ​ധ​ന​ ​സാ​മ​ഗ്രി​ക​ൾ​ ​സം​ഭ​രി​ക്കു​ന്ന​തി​ലും​ ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ഏ​കോ​പി​ത​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ലു​മൊ​ക്കെ​ ​അ​ന​ന്യ​സാ​ധാ​ര​ണ​മാ​യ​ ​സേ​വ​ന​മാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​കാ​ഴ്‌​ച​വ​ച്ച​ത്.​ ​ദു​രി​ത​ത്തി​ൽ​പ്പെ​ട്ട് ​ക​ഴി​യു​ന്ന​വ​രു​ടെ​ ​ക​ണ്ണീ​ർ​ ​തു​ട​യ്ക്കേ​ണ്ട​ ​ഇൗ​ ​സ​മ​യ​ത്ത് ​സ​ർ​ക്കാ​രി​ന്റെ​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ആ​വും​വി​ധം​ ​സ​ഹാ​യി​ക്കു​ക​ ​എ​ന്ന​താ​ണ് ​ഒാ​രോ​ ​പൗ​ര​ന്റെ​യും​ ​ക​ട​മ.​ ​വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​അ​തി​ന് ​ക​ഴി​യാ​ത്ത​വ​ർ​ക്ക് ​മാ​റി​നി​ൽ​ക്കാ​നും​ ​അ​വ​കാ​ശ​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇൗ​ ​സാ​മൂ​ഹ്യ​ബാ​ദ്ധ്യ​ത​യി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​മാ​റി​ ​നി​ന്ന് ​കു​റ്റം​പ​റ​യാ​ൻ​ ​വേ​ണ്ടി​മാ​ത്രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ ​സ​മൂ​ഹ​ത്തോ​ട് ​വ​ലി​യ​ ​ദ്റോ​ഹ​മാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ ​മാ​ദ്ധ്യ​മ​ങ്ങ​ളാ​യി​ ​മാ​റി​യാ​ലു​ണ്ടാ​കു​ന്ന​ ​അ​പ​ക​ടം​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​തി​നെ​ക്കാ​ൾ​ ​വ​ലു​താ​ണ്.​ ​സു​ര​ക്ഷി​ത​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ലി​രു​ന്ന് ​ഒാ​രോ​ന്ന് ​കു​റി​ച്ചു​വി​ടു​ന്ന​ ​വി​ക​ല​ ​മ​ന​സു​ക​ൾ​ ​സ​മൂ​ഹ​ത്തി​ന് ​ശാ​പ​മാ​ണ്.​ ​സ​ർ​ക്കാ​രി​നെ​ ​ല​ക്ഷ്യ​മാ​ക്കി​യാ​ണ് ​അ​വ​രു​ടെ​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ങ്കി​ലും​ ​അ​ത് ​ചെ​ന്നു​കൊ​ള്ളു​ന്ന​ത് ​പ്ര​ള​യ​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ​യാ​ണെ​ന്ന​ ​കാ​ര്യം​ ​മ​റ​ക്ക​രു​ത്.​ ​ദു​രി​താ​ശ്വാ​സ​ ​യ​ത്‌​ന​ങ്ങ​ളെ​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​ഒ​രു​വി​ധ​ ​പ്ര​ചാ​ര​ണ​വും​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​ണ്.


മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​പി​രി​ഞ്ഞു​കി​ട്ടി​യ​ ​തു​ക​യു​ടെ​ ​വി​നി​യോ​ഗ​ത്തെ​ക്കു​റി​ച്ച് ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​തി​നെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​ത​ന്നെ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്ക് ​മാ​ത്ര​മേ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​അ​പ​വാ​ദ​ ​പ്ര​ചാ​ര​ണം​ ​അ​ഴി​ച്ചു​വി​ടാ​ൻ​ ​ക​ഴി​യൂ​ ​എ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​വാ​സ്‌​ത​വ​മാ​ണ​ത്.​ ​ഇൗ​ ​സ​മ​യ​ത്ത് ​സ​മൂ​ഹ​ത്തി​ന്റെ​ ​ക​ണ്ണീ​രൊ​പ്പാ​ൻ​ ​നി​ൽ​ക്കാ​തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​കു​റ്റ​വും​ ​കു​റ​വും​ ​ക​ണ്ടു​പി​ടി​ക്കാ​നു​ള്ള​ ​വ്യ​ഗ്ര​ത​ ​മ​നോ​വൈ​ക​ല്യ​ത്തി​ന്റെ​ ​ല​ക്ഷ​ണം​ ​ത​ന്നെ​യാ​ണ്.​ ​രാ​ഷ്ട്രീ​യ​ക്കു​ശു​മ്പ് ​പു​റ​ത്തെ​ടു​ക്കേ​ണ്ട​ ​സ​ന്ദ​ർ​ഭം​ ​ഇ​ത​ല്ല.


ഇ​പ്പോ​ഴും​ ​മ​ണ്ണി​ന​ടി​യി​ൽ​ ​പു​ത​ഞ്ഞു​കി​ട​ക്കു​ന്ന​വ​ർ​ക്കു​ ​വേ​ണ്ടി​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ത്യ​ദ്ധ്വാ​നം​ ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടാ​കാ​തെ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ൾ​ ​ന​ട​ത്തി​കൊ​ണ്ടു​ ​പോ​കു​ന്ന​തി​ന്റെ​ ​പ​ങ്ക​പ്പാ​ട് ​എ​ല്ലാ​വ​രും​ ​മ​ന​സി​ലാ​ക്ക​ണം.​ ​പ​രി​മി​തി​ക​ളും​ ​നോ​ട്ട​ക്കു​റ​വും​ ​സ​ഹാ​യ​മെ​ത്തു​ന്ന​തി​ലെ​ ​കാ​ല​താ​മ​സ​വു​മൊ​ക്കെ​ ​ഇ​ത്ത​രം​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​സം​ഭ​വി​ക്കാ​വു​ന്ന​താ​ണ്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ​കു​തി​യി​ലേ​റെ​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​ബാ​ധി​ച്ച​ ​പ്ര​ള​യ​ത്തെ​ ​നേ​രി​ടു​ക​യെ​ന്ന​ത് ​അ​ത്ര​ ​എ​ളു​പ്പ​മാ​യ​ ​കാ​ര്യ​മ​ല്ല.​മൂ​ന്ന് ​ജി​ല്ല​ക​ളി​ലാ​യി​ ​മൂ​ന്നു​നാ​ലു​ ​ദി​വ​സ​ത്തി​നി​ടെ​ ​ഉ​ണ്ടാ​യ​ത് ​എ​ൺ​പ​തി​ല​ധി​കം​ ​ഉ​രു​ൾ​പൊ​ട്ട​ലു​ക​ളാ​ണ്.​ ​വെ​ള്ള​പ്പൊ​ക്കം​ ​നേ​രി​ടു​ന്ന​തി​നെ​ക്കാ​ൾ​ ​എ​ത്ര​യോ​ ​ശ്ര​മ​ക​ര​വും​ ​അ​ത്യ​ദ്ധ്വാ​ന​വും​ ​വേ​ണ്ടി​വ​രു​ന്ന​തു​മാ​ണ് ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​സൃ​ഷ്‌​ടി​ക്കു​ന്ന​ ​മ​ഹാ​ദു​ര​ന്തം​ ​നേ​രി​ടു​ക​ ​എ​ന്ന​ത്.​ ​പു​ന​ര​ധി​വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​വ​ൻ​തോ​തി​ൽ​ ​പ​ണ​വും​ ​ആ​ൾ​സ​ഹാ​യ​വു​മൊ​ക്കെ​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നി​രി​ക്കു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​പ്ര​ള​യ​കാ​ല​ത്ത് ​ആ​രും​ ​ആ​വ​ശ്യ​പ്പെ​ടാ​തെ​ ​ത​ന്നെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​ ​ആ​വോ​ളം​ ​നി​റ​യ്‌​ക്കാ​ൻ​ ​മു​ന്നോ​ട്ടു​വ​ന്ന​ ​ജ​ന​ങ്ങ​ളും​ ​സം​ഘ​ട​ന​ക​ളും​ ​ഇ​ത്ത​വ​ണ​യും​ ​അ​വ​സ​ര​ത്തി​നൊ​ത്തു​ ​ഉ​യ​രു​മെ​ന്നാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​പ്ര​തീ​ക്ഷ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.