കോഴിക്കോട്: മുനമ്പത്ത് താമസിക്കുന്നവർക്ക് ഭൂമി വിട്ടുകൊടുക്കണമെന്നും അതിലെ നികുതി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത ഭൂമി വഖഫ് അല്ല എന്നാണ് യു.ഡി.എഫ് നിലപാട്. ഭൂമി വഖഫ് ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാർ ഉണ്ടായിരുന്നു. മാത്രമല്ല വഖഫാണെന്ന് അവകാശപ്പെടുന്ന രേഖയിൽ നിബന്ധനകളുണ്ട്. വഖഫിന് നിബന്ധനകൾ പാടില്ല. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി ഭൂമി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അച്യുതാന്ദൻ സർക്കാരിന്റെ കാലത്താണ് ഇത് വഖഫായി രജിസ്റ്റർ ചെയ്തത്. സർക്കാരിന് 10 മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവോ, ഭിന്നിപ്പോ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |