കൊച്ചി: ഔദ്യോഗിക മൊബൈൽ ആപ്പായ എൻ.എസ്.ഇ ഇന്ത്യയും മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ ഉള്ളടക്കം ലഭ്യമാക്കുന്ന പുതുക്കിയ വെബ്സൈറ്റും പുറത്തിറക്കി എൻഎസ്ഇ. രാജ്യത്തുടനീളമുള്ള നിക്ഷേപകരെ കൂടുതൽ ഉൾക്കൊള്ളുന്ന സാമ്പത്തിക സംവിധാനം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് എൻ.എസ്.ഇ ഇവ അവതരിപ്പിച്ചത്. എൻ.എസ്.ഇയുടെ വെബ്സൈറ്റ് ഇപ്പോൾ നിലവിലുള്ള ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ ഭാഷകൾക്ക് പുറമെ മലയാളം, അസമീസ്, ബംഗാളി, കന്നഡ, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുമാണ് ഉള്ളടക്കം ലഭ്യമാകുക. യാത്രകൾക്കിടയിലും സുരക്ഷിതവും കൂടുതൽ സവിശേഷതകൾ അടങ്ങിയതുമായ സംവിധാനമാണ് പുതുതായി അവതരിപ്പിച്ച മൊബൈൽ ആപ്പിലൂടെ ലഭ്യമാകുന്നത്. ഈ ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡ് ആപ്പ് സ്റ്റോറിലും ലഭ്യമാണ്. സാമ്പത്തിക സംവിധാനങ്ങളിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതാണ് ഈ പുതിയ നീക്കങ്ങളെന്നും പുതിയ സേവനങ്ങളും തത്സമയ വിവരങ്ങളും വഴി നിക്ഷേപകരെ കൂടുതൽ ശാക്തീകരിക്കുന്നതാണ് ഇവയെന്നും എൻഎസ്ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ശ്രീരാം കൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |