കോഴിക്കോട്: സെയ്‌ലിംഗിലേക്ക് കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദ്യ യാട്ട് ക്ലബിന് കോഴിക്കോട് തുടക്കമായി. രാജ്യത്തെ പ്രമുഖ സാഹസിക വാട്ടർ സ്‌പോർട്‌സ് ക്ലബായ ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സാണ് യാട്ട് ക്ലബ് ആരംഭിച്ചത്. ഇന്ത്യൻ നാവിക സേനയുടെ മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയാണ് ക്ലബിന്റെ മെന്റർ.
കാലിക്കറ്റ് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അഭിലാഷ് ടോമി യാട്ട് ക്ലബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. രാജ്യത്ത് സെയ്‌ലേർസിന്റെ പുതിയ തലമുറയെ വാർത്തെടുക്കാൻ ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക അദ്ധ്യക്ഷത വഹിച്ചു. ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് മുഖ്യ പരിശീലകൻ പ്രസാദ് തുമ്പാണി, കോട്ടനാട് പ്ലാന്റേഷൻസ് മാനേജിംഗ് ഡയറക്ടർ എം.പി ചെറിയാൻ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി പോൾ വർഗീസ്, കോഴിക്കോട് ബിസിനസ് ക്ലബ് ട്രഷറർ കെ.വി.സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. ജലസാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2013 ലാണ് കോഴിക്കോട് ചെറുവണ്ണൂരിൽ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ് ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |