ന്യൂഡൽഹി: സി.പി.എമ്മിന്റെ മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തുടങ്ങും. അടുത്ത കൊല്ലം ഏപ്രിലിൽ മധുരയിൽ നടത്തുന്ന 24-ാം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ചർച്ചയാണ് പ്രധാന അജണ്ട. കഴിഞ്ഞ മാസവും ഇതിനായി രണ്ടു ദിവസം യോഗം ചേർന്നിരുന്നു. ഇന്ന് തുടങ്ങുന്ന യോഗത്തിൽ ജാർഖണ്ഡിൽ 'ഇന്ത്യ' മുന്നണിയിൽ സീറ്റ് ലഭിക്കാത്തതും ചർച്ചയാകും.
വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് തയ്യാറെടുപ്പും എ.ഡി.എം നവീൻ ബാബുവിന്റെ ആത്‌മഹത്യ അടക്കം വിഷയങ്ങളും സംസ്ഥാന ഘടകം വിശദീകരിച്ചേക്കും മുഖ്യമന്ത്രി പിണറായി വിജയൻ, സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കം കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഡൽഹിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |