SignIn
Kerala Kaumudi Online
Tuesday, 10 December 2019 11.01 AM IST

സ​ങ്ക​ട​ഭൂ​മി​യി​ൽ​ ​കൈ​ത്താ​ങ്ങാ​കാ​ൻ​ താ​ര​ങ്ങൾ, ക്യാമ്പെയ്നുമായി സിനിമാ ലോകം

film-actors

പ്ര​ള​യം​ ​ദു​ര​ന്തം​ ​വി​ത​ച്ച​ ​മേ​ഖ​ല​ക​ളി​ൽ​ ​ആ​ശ്വാ​സ​വും​ ​കൈ​ത്താ​ങ്ങു​മേ​കി​ ​താ​ര​ങ്ങ​ൾ.​സി​നി​മ​യു​ടെ​ ​എ​ല്ലാ​ ​ജോ​ലി​യും​ ​നി​റു​ത്തി​വ​ച്ചാ​ണ് ​താ​ര​ങ്ങ​ൾ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പും​ ​ക​ള​ക് ​ഷ​ൻ​ ​സെ​ന്റ​റു​ക​ളും​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.​ ​പ്ര​ള​യം​ ​വ​ൻ​ ​ദു​ര​ന്തം​ ​വി​ത​ച്ച​ ​മ​ല​പ്പു​റ​ത്തെ​ ​ക​വ​ള​പ്പാ​റ​യി​ലും​ ​വ​യ​നാ​ട്ടി​ലെ​ ​മേ​പ്പാ​ടി​യി​ലും​ ​അ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ൾ​ ​എ​ത്തി​ക്കാ​നാ​ണ് ​താ​ര​ങ്ങ​ൾ​ ​മു​ഖ്യ​മാ​യും​ ​ശ്ര​ദ്ധി​ക്കു​ന്ന​ത്.


ടൊ​വി​നോ​ ​തോ​മ​സ്,​ ​ഇ​ന്ദ്ര​ജി​ത്,​ ​ജ​യ​സൂ​ര്യ,​ജോ​ജു,​റി​മ​ ​ക​ല്ലിം​ഗ​ൽ,​ ​സ​ജി​ത​ ​മ​ഠ​ത്തി​ൽ,​ ​മു​ത്തു​മ​ണി,​ ​സ​ര​യു,​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ബി​ജി​ബാ​ൽ,​ഗാ​യി​ക​ ​സ​യ​നോ​ര​ ​ഫി​ലി​പ്പ് ​തു​ട​ങ്ങി​യ​വ​ർ​ ​സ​ജീ​വ​മാ​യി​ ​രം​ഗ​ത്തു​ണ്ട്.​ക​ഴി​ഞ്ഞ​ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​സ​ജീ​വ​മാ​യി​ ​പ​ങ്കെ​ടു​ത്ത​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​ടാ​യ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ ​വി​വി​ധ​ ​ദു​രി​താ​ശ്വ​സ​ ​ക്യാ​മ്പു​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ്.​താ​ലൂ​ക്ക് ​ഒാ​ഫീ​സി​ലെ​ ​ക​ള​ക് ​ഷ​ൻ​ ​സെ​ന്റ​റി​ലും​ ​ടൊ​വി​നോ​ ​എ​ത്തി.​ദു​രി​ത​ത്തി​ൽ​പ്പെ​ട്ട് ​താ​ത്കാ​ലി​ക​മാ​യി​ ​വീ​ടൊ​ഴി​യേ​ണ്ടി​ ​വ​ന്ന​വ​ർ​ക്ക് ​ത​ന്റെ​ ​വീ​ട്ടി​ലേ​ക്ക് ​ക​ട​ന്നു​ ​വ​രാ​മെ​ന്ന് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​ടൊ​വി​നോ​ ​അ​റി​യി​ച്ചി​രു​ന്നു.​ദു​രി​ത​ ​കാ​ല​ത്ത് ​ആ​രു​ടെ​യും​ ​ക്ഷ​ണ​ത്തി​ന് ​കാ​ത്തു​ ​നി​ൽ​ക്കാ​തെ​ ​വാ​സ​യോ​ഗ്യ​മാ​യ​ ​വീ​ടു​ക​ളി​ലേ​ക്ക് ​ക​യ​റി​ച്ചെ​ല്ലാ​ൻ​ ​ആ​ഹ്വാ​നം​ ​ചെ​യ്തു​ ​കൊ​ണ്ടു​ള്ള​ ​സ​ന്ദേ​ശം​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​പ​ങ്കു​വ​ച്ചു​ ​കൊ​ണ്ടാ​യി​രു​ന്നു​ ​ടൊ​വി​നോ​യു​ടെ​ ​വാ​ക്കു​ക​ൾ.​താ​ര​ ​പ​രി​വേ​ഷം​ ​മാ​റ്റി​ ​വ​ച്ച് ​കൂ​ട്ട​ത്തി​ലൊ​രാ​ളാ​യി​ ​ടൊ​വി​നോ​ ​ഈ​ ​പ്ര​ള​യ​ ​കാ​ല​ത്തും​ ​മാ​റു​ക​യാ​ണ്.


കൊ​ച്ചി​യി​ൽ​ ​ജി​ല്ല​ ​ഭ​ര​ണ​കൂ​ട​വു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ൻ​പോ​ട് ​കൊ​ച്ചി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം.​ര​ണ്ടു​ ​ദി​വ​സ​മാ​യി​ ​ഇ​ന്ദ്ര​ജി​ത്ത് ​കു​ടും​ബ​സ​മേ​തം​ ​ഈ​ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​ണ്.​ക​ട​വ​ന്ത്ര​യി​ലെ​ ​റീ​ജി​ണ​ൽ​ ​സ് ​പോ​ർ​ട്സ് ​സെ​ന്റ​റി​ലാ​ണ് ​സാ​ധ​ന​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​ത്.​മ​ല​പ്പു​റം,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ​ ​എ​ന്നീ​ ​ജി​ല്ല​ക​ളി​ലേ​ക്കു​ള്ള​ ​സാ​ധ​ന​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​ശേ​ഖ​രി​ക​രി​ക്കു​ന്ന​ത്.​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​അ​യ​ക്കേ​ണ്ട​ ​സാ​ധ​ന​ങ്ങ​ൾ​ ​പൊ​തു​ ​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ​ശേ​ഖ​രി​ച്ച് ​അ​വ​ ​ത​രം​തി​രി​ച്ച് ​പ്ര​ത്യേ​ക​ ​കി​റ്റു​ക​ളി​ൽ​ ​ത​യ്യാ​റാ​ക്കു​ക​യാ​ണ് ​ഇ​വി​ടെ​ ​ചെ​യ്യു​ന്ന​ത്.​ക​ഴി​ഞ്ഞ​ ​പ്ര​ള​യ​ത്തി​ന് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലെ​ 4​ ​ല​ക്ഷം​ ​പേ​ർ​ക്കാ​ണ് ​അ​ൻ​പോ​ട് ​കൊ​ച്ചി​ ​സ​ഹാ​യം​ ​എ​ത്തി​ച്ച​ത്

.
ഡ​ബ്ളി​യു​ .​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​റി​മ​ ​ക​ല്ലിം​ഗ​ൽ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്നു.​കൊ​ച്ചി​യി​ലെ​ ​മാ​മാ​ങ്കം​ ​ഡാ​ൻ​സ് ​സ്കൂ​ളാ​ണ് ​ഇ​വ​രു​ടെ​ ​ക​ള​ക് ​ഷ​ൻ​ ​സെ​ന്റ​ർ.​റി​മ​യോ​ടൊ​പ്പം​ ​സ​ജി​ത​ ​മ​ഠ​ത്തി​ലും​ ​സ​ജീ​വ​മാ​യി​ ​രം​ഗ​ത്തു​ണ്ട്.​ ​ക​ള​ക് ​ഷ​ൻ​ ​സെ​ന്റ​റി​ൽ​നി​ന്ന് ​സാ​ധ​ന​ങ്ങ​ൾ​ ​വ​രും​ദി​വ​സം​ ​കോ​ഴി​ക്കോ​ട്,​മ​ല​പ്പു​റം,​ ​വ​യ​നാ​ട് ​ക്യാ​മ്പു​ക​ളി​ൽ​ ​എ​ത്തി​ക്കും.


ഉ​രു​ൾ​ ​പൊ​ട്ട​ൽ​ ​ഉ​ണ്ടാ​യ​ ​നി​ല​മ്പൂ​ർ​ ​പോ​ത്തു​ക​ൽ​ ​മേ​ഖ​ല​യി​ൽ​ ​പോ​ർ​ട്ട​ബി​ൾ​ ​ട​വ​ർ​ ​വേ​ണ​മെ​ന്നും​ ​ചോ​ദി​ക്കു​ന്ന​ ​പ​ണ​വും​ ​സൗ​ജ​ന്യ​ ​ഭൂ​മി​യും​ ​ന​ൽ​കാ​മെ​ന്നും​ ​സ​ണ്ണി​ ​വ​യ്ന്റെ​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റ് ​ഇ​തി​നോ​ട​കം​ ​വൈ​റ​ലാ​ണ്.​മൊ​ബൈ​ൽ​ ​ട​വ​റോ​ ​നെ​റ്റ് ​വ​ർ​ക്കോ​ ​ഇ​ല്ലാ​ത്ത​ ​അ​വി​ക​സി​ത​ ​മേ​ഖ​ല​യാ​യ​ ​ഇ​വി​ടത്തെ ദുരന്തം​ ​ഏ​റെ​ ​വൈ​കി​യാ​ണ് ​ പു​റം​ലോ​കം​ ​അ​റി​ഞ്ഞ​ത്.​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​സ​ണ്ണി​ ​വ​യ്ന്റെ​ ​പോ​സ്റ്റ്.​തോ​ൽ​ക്കാ​നാ​വി​ല്ലെ​ന്നും​ ​അ​തി​ജീ​വി​ക്ക​ണ​മെ​ന്നും​ ​ത​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​രും​ ​പോ​സ്റ്റി​നൊ​പ്പം​ ​സ​ണ്ണി​ ​വ​യ്ൻ​ ​കു​റി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ക്കെ​ടു​തി​ ​രൂ​ക്ഷ​മാ​യ​ ​വ​യ​നാ​ട്,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ലെ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​പ​ത്തു​ ​താ​ത്കാ​ലി​ക​ ​ബ​യോ​ടോ​യ് ​ല​റ​റു​ക​ളാ​ണ് ​ജ​യ​സൂ​ര്യ​ ​ന​ൽ​കു​ന്ന​ത്.​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ ​ഷൂ​ട്ടിം​ഗ് ​ലൊ​ക്കേ​ഷ​നു​ക​ളി​ലും​ ​മ​റ്റും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ത​രം​ ​ടോ​യ് ​ല​റ്റു​ക​ളാ​ണി​ത്.​ശൗ​ചാ​ല​യ​ങ്ങ​ളു​ടെ​ ​ദൗ​ർ​ല​ഭ്യം​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ൽ​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ഈ​ ​അ​വ​സ്ഥ​യ്ക്ക് ​പ​രി​ഹാ​ര​മാ​യാ​ണ് ​താ​ത്കാ​ലി​ക​ ​ടോ​യ് ​ല​റ്റു​ക​ൾ​ ​ന​ൽ​കു​ന്ന​തെ​ന്ന് ​ജ​യ​സൂ​ര്യ​ ​ഒാ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു.


കൈ​കോ​ർ​ത്ത്ക​ണ്ണൂ​ർ​ ​എ​ന്ന​ ​സം​ഘ​ട​ന​യു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​ഗാ​യി​ക​ ​സ​യ​നോ​ര​ ​ഫി​ലി​പ്പി​ന്റെ​ ​പ്ര​വ​ർ​ത്ത​നം.​ജി​ല്ല​യി​ലു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലെ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ൾ​ ​ര​ണ്ടു​ ​ദി​വ​സ​മാ​യി​ ​എ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ​സ​യ​നോ​ര​ ​പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​വും​ ​കൈ​കോ​ർ​ത്ത് ​ക​ണ്ണൂ​രി​ന്റെ​ ​ഭാ​ഗ​മാ​യി​രു​ന്നു​ ​സ​യ​നോ​ര.

റി​ലീ​സു​ക​ൾ​ ​മാ​റു​ന്നു
ഈ​ ​ആ​ഴ്ച​ ​തി​യേ​റ്റ​റി​ലെ​ത്താ​നി​രു​ന്ന​ ​ജോ​ഷി​യു​ടെ​ ​പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സി​ന്റെ​ ​റി​ലീ​സ് ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്ന് ​മാ​റ്റി.​പു​തി​യ​ ​തീ​യ​തി​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ​നി​ർ​മ്മാ​താ​വ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​സി​റ്റി​ ​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​പ്ര​ള​യം​ ​തു​ട​ർ​ന്നാ​ൽ​ ​ചി​ല​ ​ഒാ​ണ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​റി​ലീ​സും​ ​മാ​റ്റാ​ൻ​ ​സാ​ദ്ധ്യ​യു​ണ്ട്. അ​തേ​ ​സ​മ​യം​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗി​നെ​ ​മ​ഴ​ ​ഇ​തു​വ​രെ​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ച്ചി​ട്ടി​ല്ല. മമ്മൂ​ട്ടി​​​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​​​ന്റെ​യും​ ​പൃ​ഥ്വി​​​രാ​ജി​​​ന്റെ​യും​ ​നി​​​വി​​​ൻ​ ​പോ​ളി​​​യു​ടെ​യും​ ​ജ​യ​സൂ​ര്യ​യു​ടെ​യും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​യു​മു​ൾ​പ്പെ​ടെ​ ​ഒ​രു​ ​ഡ​സ​നി​​​ലേ​റെ​ ​ചി​​​ത്ര​ങ്ങ​ളു​ടെ​ ​ഷൂ​ട്ടി​​ം​ഗാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ര​ള​ത്തി​​​ന​ക​ത്തും​ ​പു​റ​ത്തു​മാ​യി​​​ ​പു​രോ​ഗ​മി​​​ക്കു​ന്ന​ത്.

താ​ര​ങ്ങ​ളു​ടെ​​ ച​ല​ഞ്ച്

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ചെ​യ്യാ​ൻ​ ​ച​ല​ഞ്ച് ​കാ​മ്പെ​യ്നു​മാ​യി സി​നി​മാ​ ​ലോ​കം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​സ​ജീ​വ​മാ​യി.​'പ​ത്തെ​ങ്കി​ൽ​ ​പ​ത്ത് ​നൂ​റെ​ങ്കി​ൽ​ ​നൂ​റ് ​​ക​രു​ത​ലി​ന് ​ക​ണ​ക്കി​ല്ല" എ​ന്നാ​യി​രു​ന്നു​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ഷി​ക് ​അ​ബു​വി​നെ​ ​ച​ല​ഞ്ച് ​ചെ​യ്തു​ ​കൊ​ണ്ട് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ബി​ജി​ ​ബാ​ൽ​ ​ഫേ​സ് ​ബു​ക്കി​ൽ​ ​കു​റി​ച്ച​ത്.​ച​ല​ഞ്ച് ​സ്വീ​ക​രി​ച്ച​ ​ആ​ഷി​ക് ​അ​ബു​ ​ഉ​ട​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ചെ​യ്തു.​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​ആ​സി​ഫ് ​അ​ലി,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​രമേഷ് പി​ഷാരടി, ശ്രീ​നാ​ഥ് ​ഭാ​സി,​പാ​ർ​വ​തി,​റി​മ​ ​ക​ല്ലിം​ഗൽ, സംയുക്തമേനോൻ തു​ട​ങ്ങി​യ​വ​രും​ചല​ഞ്ച് ​എ​റ്റെ​ടു​ത്തു​ണ്ട്.​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ചെ​യ്യ​രു​തെ​ന്നും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പ്ര​ള​യ​കാ​ല​ത്ത് ​ല​ഭി​ച്ച​ ​തു​ക​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തു​വെ​ന്നും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ചാ​ര​ണം​ ​ന​ട​ന്നി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​താ​ര​ങ്ങ​ൾ​ ​ച​ല​ഞ്ച് ​കാ​മ്പെ​യ്നു​മാ​യി​ ​മു​ന്നോ​ട്ടി​റ​ങ്ങി​യ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, DISASTER RELIEF CAMP, COLLECTION POINTS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.