കൊച്ചി: മലങ്കരസഭാ തർക്കത്തിന് ശാശ്വതപരിഹാരം കാണാൻ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാതോലിക്കാബാവയ്ക്ക് ആദരാഞ്ജലി അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശ്രേഷ്‌ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന് താൻ നൽകിയ വാക്ക് പാലിക്കും.
സഭാതർക്കം പരിഹരിക്കാൻ ഇടപെടണമെന്ന് കാതോലിക്കാബാവ തന്നോട് പറഞ്ഞിട്ടുണ്ട്. തർക്കങ്ങൾ പരിഹരിക്കണമെന്ന സമീപനമാണ് എല്ലാ ഘട്ടത്തിലും അദ്ദേഹം സ്വീകരിച്ചത്. ചർച്ചകളുടെ ഒരുഘട്ടത്തിൽ ചിലർ പിറകോട്ടുപോയതാണ് പരിഹാരത്തിന് തടസമായത്.
എക്കാലത്തും തികഞ്ഞ പോരാളിയായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ. സത്യത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന, ധീരതയുടെ പര്യായമായ അദ്ദേഹത്തിന്റേത് മനുഷ്യസ്‌നേഹം നിറഞ്ഞ മനസായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |