എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ആയുർവേദ ഭവൻ ആശുപത്രിയുടെ ഔഷധോദ്യാനത്തിൽ സ്ഥാപിച്ച 24 അടി ഉയരമുള്ള ധന്വന്തരി പ്രതിമയുടെ അനാച്ഛാദനം പത്തിന് രാവിലെ 8.30 ന് നടത്തും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 24 ആയുർവേദ ആചാര്യന്മാർ ചേർന്ന് ഗംഗ,യമുന,ബ്രഹ്മപുത്ര, ഗോദാവരി,നർമ്മദ, സിന്ധു തുടങ്ങിയ 24 പുണ്യനദികളിൽ നിന്നുമുള്ള ജലം അഭിഷേകം ചെയ്തിട്ടാണ് പ്രതിമയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ആയുർവേദത്തിലും സാംഖ്യ ശാസ്ത്രത്തിലും പ്രതിപാദിക്കുന്ന പ്രപഞ്ചത്തിന്റെ 24 തത്വങ്ങൾ ആയ അവ്യക്തം, മഹത്, അഹങ്കാരം,പഞ്ച തന്മാത്രകൾ, പഞ്ചഭൂതങ്ങൾ, ജ്ഞാന കർമ്മ ഇന്ദ്രിയങ്ങൾ, മനസ്സ് എന്നിവയെയും ശരീരത്തിന് ആധാരമായ 24 തത്വങ്ങളെയും പ്രതിനിധാനം ചെയ്താണ് ധന്വന്തരി പ്രതിമയ്ക്ക് 24 അടി ഉയരം നൽകിയിരിക്കുന്നത്. ശില്പി ബിജു എളവള്ളിയാണ് പ്രതിമ നിർമ്മിച്ചത്. പ്രതിമയ്ക്ക് മുൻപിലായി അതത് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്ത്യയുടെ ഭൂപടവും തയ്യാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |