കുമളി: ശാസ്‌ത്രോത്സവത്തിനെത്തിയ കുട്ടികളുടെ കൈകളിലെ വർണ്ണ കടലാസുകൾ നോക്കിനിൽക്ക മനോഹര പുഷ്പങ്ങളായി മാറി. മത്സരം തുടങ്ങി ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ മത്സര വേദിയിൽ, വിവിധ വർണ്ണങ്ങളിൽ പൂക്കൾ മനോഹരമായ അലങ്കരിച്ച ചട്ടികൾ മുതൽ മുളംതണ്ടുകൾ വരെ നിരന്നു. പല നിറത്തിലുള്ള കടലാസുകൾ ചേർത്ത് വച്ച് പ്രത്യേക രീതിയിൽ മുറിച്ച് ഭാവനയ്ക്കനുസരിച്ച് വിവിധ പുഷ്പങ്ങൾ വലുതും ചെറുതുമായി ഉണ്ടാക്കി. അത് ചെറുകമ്പുകളിൽ ഒട്ടിച്ച് ചേർത്ത് നിരത്തിയപ്പോൾ ആരെയും ആകർഷിക്കുന്നതായി മാറി കടലാസ് പൂക്കളുടെ നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |