പാലക്കാട്: തിരഞ്ഞെടുപ്പ് ജയിക്കാൻ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസെന്ന് മന്ത്രി എം.ബി.രാജേഷ്.
പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയ വർഗീയ ശക്തികളാണ് എസ്.ഡി.പി.ഐയും ആർ.എസ്.എസും. എസ്.ഡി.പി.ഐ പിന്തുണ കോൺഗ്രസിനാണെന്ന പ്രതികരണത്തോട് കോൺഗ്രസ് കാണിക്കുന്ന നിശബ്ദത ഞെട്ടിക്കുന്നതാണ്. ഈ പിന്തുണ വേണ്ടെന്ന് പറയാൻ കോൺഗ്രസിന് തന്റേടമുണ്ടോ?. ആരുടെ തണലിലാണ് കോൺഗ്രസ് വളരുന്നതെന്നത് ഇതോടെ വ്യക്തമായി. കോൺഗ്രസിലെ മതേനിരപേക്ഷവാദികൾ ഈ നിലപാട് അംഗീകരിക്കില്ല. ഒരു വർഗീയവാദിയുടെയും വോട്ടുവേണ്ടെന്ന് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
കോൺഗ്രസിൽ അസംതൃപ്തിയുടെ അഗ്നിപർവ്വതം പുകയുകയാണെന്ന് പറഞ്ഞത് ശരിവയ്ക്കുന്ന രീതിയിലാണ് വാർത്തകൾ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |