കൽപ്പറ്റ: മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയും കൂടെയുണ്ടാകും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധിയും പ്രിയങ്കയും റോഡ് മാർഗം മാനന്തവാടിയിൽ എത്തും. രാവിലെ 11ന് മാനന്തവാടി ഗാന്ധി പാർക്കിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് ഒരു മണിക്ക് വാളാട്, 2 .30ന് കോറം , വൈകിട്ട് 4.50 കാവുമന്ദം ടൗൺ എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10ന് കേണിച്ചിറയിലും 11ന് പുൽപ്പള്ളിയിലും 12ന് മുള്ളൻകൊല്ലി പാടിച്ചിറയിലും രണ്ടുമണിക്ക് മുട്ടിൽ ടൗണിലുമാണ് പ്രചാരണം. വൈകിട്ട് നാലിന് വൈത്തിരിയിലാണ് സമാപന പൊതുസമ്മേളനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇത് മൂന്നാം തവണയാണ് പ്രിയങ്ക ഗാന്ധി ജില്ലയിൽ പ്രചാരണത്തിന് എത്തുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരോടൊപ്പം എത്തിയ പ്രിയങ്ക കൽപ്പറ്റയിൽ നടന്ന റോഡ്‌ഷോയോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് രണ്ടുദിവസം നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് കേന്ദ്രങ്ങളിലും നടന്ന പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലുംനേരിട്ട് പ്രചാരണവുമായി എത്തുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |