ആര്യനാട്: ഡ്രൈഡേയുടെ ഭാഗമായി ആര്യനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ അനധികൃത മദ്യവില്പന നടത്തിയ രണ്ടുപേർ പിടിയിൽ. മുൻ അബ്കാരി കേസുകളിലെ പ്രതികളായ ഇറവൂർ വണ്ടയ്ക്കൽ പേയ്ക്കാവിള പുത്തൻ വീട്ടിൽ ഗോപിനാഥപിള്ള(68, ആനഗോപി), വണ്ടയ്ക്കൽ സുരേഷ് ബാബു(51, സൈക്കിൾ ബാബു) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഗോപിനാഥപിള്ളയിൽ നിന്ന് 10.56 ലിറ്റർ വിദേശമദ്യവും സുരേഷ് ബാബുവിൽനിന്ന് 3.750 ലിറ്റർ വിദേശമദ്യവും പിടികൂടി. എക്സൈസ് ഇൻസ്‌പെക്ടർ കുമാറിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ രജികുമാർ, നാസറുദീൻ, പ്രിവന്റീവ് ഓഫീസർ ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോദ്,കിരൺ,ജിഷ്ണു, വനിതാസിവിൽ എക്സൈസ് ഓഫീസർ അശ്വതി, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ.....പ്രതികൾ......ഗോപിനാഥപിള്ള,സുരേഷ് ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |