പാവറട്ടി: തൊയക്കാവ് തെക്കേപുരക്കൽ കുടുംബക്ഷേത്രത്തിലെ ഭഗവതി നടയിലെയും മുത്തപ്പൻ നടയിലെയും രണ്ട് കാണിക്ക വഞ്ചികൾ തകർത്തു. അതിലുണ്ടായിരുന്ന ആറായിരം രൂപയോളം മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തളിക്കുളം പുല്ലൂട്ടി പറമ്പിൽ വീട്ടിൽ നജീബിനെയാണ് (44) പാവറട്ടി പൊലീസ് ഇൻസ്‌പെക്ടർ കെ.ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഡി.വൈശാഖ്, ഐ.ബി.സജീവ്, സി.പി.ഒമാരായ ജയകൃഷ്ണൻ, വിനീത് എന്നിവരങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |