കാൻബെറ : ലോകത്ത് മനുഷ്യന്റെ സംരക്ഷണത്തിൽ ജീവിച്ച ഏറ്റവും നീളം കൂടിയ മുതലയായ കാഷ്യസ് ഓർമ്മയായി. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് പാർക്കിൽ കഴിഞ്ഞ കാഷ്യസിന് ഏകദേശം 110 - 121 വയസുണ്ടെന്ന് കരുതുന്നു.
1987ൽ വടക്കൻ ഓസ്ട്രേലിയയിൽ നിന്നാണ് സാൾട്ട് വാട്ടർ ഇനത്തിലെ കാഷ്യസിനെ പിടികൂടിയത്. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയോടുള്ള ആദരസൂചകമാണ് കാഷ്യസ് എന്ന പേര്. മുഹമ്മദ് അലിയുടെ ആദ്യത്തെ പേര് കാഷ്യസ് ക്ലേ എന്നായിരുന്നു.
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി മുതൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് വരെ നിരവധി പ്രമുഖർ കാഷ്യസിനെ സന്ദർശിച്ചിട്ടുണ്ട്. മുതലകളിൽ ഏറ്റവും നീളംകൂടിയവയാണ് സാൾട്ട് വാട്ടർ മുതലകൾ.
# ചിക്കൻ ഇഷ്ടം
നീളം - 17 അടി 11 ഇഞ്ച്
ഭാരം - 1,300 കിലോഗ്രാം
ഇഷ്ട വിഭവങ്ങൾ - ചിക്കനും ട്യൂണയും
ചരിത്രത്തിൽ മനുഷ്യർ കീഴടക്കി കൂട്ടിലാക്കിയ ഏറ്റവും നീളമേറിയ മുതല ലോലോംഗ് ആണ്. ഫിലിപ്പീൻസിലെ ബുനാവനിലെ എക്കോ പാർക്ക് ആൻഡ് റിസേർച്ച് സെന്ററിൽ കഴിഞ്ഞ 1,075 കിലോ ഭാരമുണ്ടായിരുന്ന ലോലോംഗ് 2013 ഫെബ്രുവരി 10ന് വിടപറഞ്ഞു. 20 അടി 2.91 ഇഞ്ചായിരുന്നു ലോലോംഗിന്റെ നീളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |