1.വാങ്കഡെയിൽ 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽതന്നെ ഔട്ട് ഓഫ് ഫോം നായകൻ രോഹിത് ശർമ്മയെ (11) നഷ്ടമായി. മാറ്റ് ഹെൻറിയെ അലക്ഷ്യമായി ആഞ്ഞടിക്കാൻ നോക്കിയ രോഹിതിനെ മിഡ് വിക്കറ്റിൽ നിന്ന് പിന്നോട്ടോടി ഗ്ളെൻ ഫിലിപ്പ്സ് കൈയിലൊതുക്കി. ഇന്ത്യ 13/1
2. പകരമെത്തിയ ശുഭ്മാൻ ഗിൽ അജാസ് പട്ടേലിന്റെ പന്ത് ബാറ്റുയർത്തി ലീവ് ചെയ്തു. ഗിൽ നോക്കിനിൽക്കേ പന്ത് കുത്തിത്തിരിഞ്ഞ് കുറ്റിയിളക്കി. 13/2.
3. പരമ്പരയിലാകെ താളം തെറ്റിയ വിരാട് കൊഹ്‌ലി(1) പട്ടേലിന്റെ പന്ത് ഡിഫൻഡ് ചെയ്യാൻ നോക്കി. ബാറ്റിലുരുമ്മി സ്ളിപ്പിൽ ഡാരിൽ മിച്ചലിന്റെ കയ്യിൽ. 18/3
4. ഓപ്പണറായി കളത്തിലുണ്ടായിരുന്ന യശസ്വി ജയ്സ്വാൾ(5) ഗ്ളെൻ ഫിലിപ്പ്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. യശസ്വി റിവ്യൂ നൽകിയെങ്കിലും വിധി മാറിയില്ല. 28/4.
5.പട്ടേലിന്റെ ഫുൾടോസ് ബാൾ സ്വീപ് ചെയ്ത് ഡീപ് മിഡ്‌വിക്കറ്റിൽ ഫീൽഡ് ചെയ്തിരുന്ന രചിൻ രവീന്ദ്രയുടെ കയ്യിലേക്ക് ഇട്ടുകൊടുത്ത് സർഫ്രാസിന്റെ (1)മടക്കം. 29/5
6. എട്ടോവറോളം റിഷഭ് പന്തിന് കൂട്ടുനിന്ന ജഡേജയുടെ ബാറ്റിലും പാഡിലും തട്ടിയ പന്ത് ഷോർട്ട് ഫൈൻ ലെഗിൽ യംഗ് ഒരു കൈകൊണ്ട് പിടികൂടി. 71/6
7. റിഷഭിന്റെ (64)ബാറ്റിലും പാഡിലും തട്ടിയെന്ന് കരുതിയ പന്ത് കീപ്പർ ബ്ളൻഡേലിന്റെ കയ്യിൽ. കിവീസ് അപ്പീൽ ചെയ്തു. അമ്പയർ ഇല്ലിംഗ്‌വർത്ത് വിക്കറ്റ് വിധിച്ചു. റിഷഭ് അപ്പീൽ ചെയ്തു. റിവ്യൂ ദൃശ്യങ്ങളിൽ പന്തും ബാറ്റും തമ്മിൽ ഗ്യാപ്പുണ്ടായിരുന്നത് വ്യക്തമായിരുന്നു. എന്നാൽ ബാൾ ബാറ്റിനെ കടന്നുപോകുമ്പോൾ സ്നിക്കോമീറ്ററിൽ ശബ്ദമുണ്ടായത് ചൂണ്ടിക്കാട്ടി മൂന്നാം അമ്പയറും വിക്കറ്റ് ശരിവച്ചു. എന്നാൽ ആ ശബ്ദം തന്റെ ബാറ്റ് പാഡിൽ തട്ടിയതാണെന്ന് റിഷഭ് ഫീൽഡ് അമ്പയറോട് ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. നിരാശനായാണ് പന്ത് മടങ്ങിയത്. ഇതോടെ ഇന്ത്യയുടെ പതനവും ഉറപ്പായി. 106/7
8. വാഷിംഗ്ടണിനൊപ്പം ചെറുത്തുനിൽപ്പിന് ശ്രമിച്ച അശ്വിനെ (8)ഫിലിപ്പ്സിന്റെ പന്തിൽ ബ്ലൻഡേൽ പിടികൂടി. അശ്വിൻ അപ്പീൽ ചെയ്തിട്ടും ഫലമുണ്ടായില്ല. 121/8
9. അശ്വിന് പകരമെത്തിയ ആകാശ് ദീപ് (0)നേരിട്ട ആദ്യ പന്തിൽതന്നെ ക്ളീൻ ബൗൾഡ്. 121/9
10. 30-ാം ഓവറിന്റെ ആദ്യ പന്തിൽ വാഷിംഗ്ടൺ സുന്ദറിനെ(12) അജാസ് പട്ടേൽ ബൗൾഡാക്കിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടൻ വീണു. 121/10
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |