ന്യൂഡൽഹി : 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി കരട് അവലോകന റിപ്പോർട്ടിന്മേൽ സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്നലെ ചർച്ച ആരംഭിച്ചു. ഡൽഹിയിൽ മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ തയ്യാറാക്കുന്ന കരട് ഇത്തവണ കീഴ്ഘടകങ്ങൾക്ക് അയച്ചു കൊടുക്കും. പതിവുരീതിയിൽനിന്ന് വ്യത്യസ്‌തമായി, താഴെത്തട്ടിലെ ഘടകങ്ങൾ നിർദ്ദേശിക്കുന്ന ഭേദഗതികളും കൂടി ചേർത്താകും റിപ്പോർട്ട് അന്തിമമാക്കി മധുരയിലെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുക. കരടു രാഷ്ട്രീയ പ്രമേയവും കീഴ്ഘടകങ്ങൾക്ക് കൈമാറും.
കരട് സംഘടനാ റിപ്പോർട്ടിന്മേൽ അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിലാകും ചർച്ചയെന്നാണ് സൂചന. 2022ലെ കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷം ഇതുവരെയുള്ള പാർട്ടിയുടെ പ്രവർത്തനമാണ് കരട് സംഘടനാ റിപ്പോർട്ടിൽ വിലയിരുത്തുന്നത്. 2025 ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്നാട്ടിലെ മധുരയിലാണ് പാർട്ടി കോൺഗ്രസ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |