കൊച്ചി: ചെറുതും ഇടത്തരവും വലിപ്പമുള്ള 15 ലക്ഷം വാണിജ്യ ട്രക്കുകൾ വിറ്റഴിക്കുകയെന്ന നേട്ടം ടാറ്റ മോട്ടോഴ്സ് കൈവരിച്ചു. ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ഏക ട്രക്ക് നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്സ് മാറി. ടാറ്റ എസ്.എഫ്.സി 407 ഗോൾഡ്, ടാറ്റ എൽ.പി.ടി, ടാറ്റ എസ്.എഫ്.സി 709ജി, ടാറ്റ എൽ.പി.ടി 1109ജി, ടാറ്റ എൽ.പി.കെ 1112, ടാറ്റ എൽ.പി.കെ 1416 ശ്രേണിയിലുള്ള ട്രക്കുകളുടെയും ടിപ്പറുകളുടെയും പുതിയ മോഡലുകളും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. ട്രക്കുകൾക്ക് ആറുവർഷത്തെ വാറണ്ടിയും ആദ്യമായി വാങ്ങുന്നവർക്കായി പ്രത്യേക ഫിനാൻസ് സ്‌കീമുകളും കമ്പനി അവതരിപ്പിച്ചു.
കൃഷി, ഇ കൊമേഴ്‌സ്, നിർമ്മാണം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ വൈവിദ്ധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന നാലു മുതൽ 19 ടൺ വരെ ഭാരമുള്ള ട്രക്കുകൾ ഈ വി വിഭാഗത്തിൽ ഉൾപ്പെടുന്നു. മികച്ചതും ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങളുടെ വിശാലമായ ശ്രേണി ടാറ്റാ മോട്ടോഴ്സിനുണ്ട്.
15 ലക്ഷം വാഹനങ്ങളുടെ വില്പനയെന്ന നാഴികക്കല്ല് പിന്നിടുന്നത് അഭിമാനനിമിഷമാണ്. ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും തെളിവാണിത്. ഉടമകൾക്ക് വരുമാനം വർദ്ധിപ്പിക്കുക എന്നത് ഉറപ്പാക്കാൻ കഴിയുന്നതാണ് ചെറുകിട, ഇടത്തരം വാഹനങ്ങൾ.
രാജേഷ് കൗൾ
വൈസ് പ്രസിഡന്റും ബിസ്‌നസ് ഹെഡും
ടാറ്റാ മോട്ടോഴ്സ് ട്രക്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |