തിരുവനന്തപുരം:വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് വിമുഖത കാട്ടി പൊലീസ് ഉദ്യോഗസ്ഥരും. 11.53 ശതമാനം പൊലീസ്ഉദ്യോഗസ്ഥർ മാത്രമാണ് സഹകരിച്ചത്. അഞ്ച് ദിവസത്തെ സാലറി ചലഞ്ചായിരുന്നു.
ശമ്പളം, ലീവ് സറണ്ടർ, പി.എഫ് എന്നിവവഴി പങ്കെടുക്കാൻ സൗകര്യം നൽകിയിരുന്നു. മറ്റു പല വകുപ്പുകളും ഇതേ സമീപനമാണ് കൈക്കൊണ്ടത്. 59,293 അഗബലമുള്ള പൊലീസിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് 6840 പേരാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. 5146 പേർ ശമ്പളത്തിൽ നിന്നും 1601 പേർ ലീവ് സറണ്ടർ വഴിയും 93 പേർ പി.എഫ് മുഖേനയുമാണ് സഹകരിച്ചത്. ക്ഷാമബത്ത, ശമ്പളപരിഷ്കരണ കുടിശികയും ലീവ് സറണ്ടർ ആനുകൂല്യവും നിഷേധിച്ചതിലുള്ള പ്രതിഷേധം കൂടിയാണ് പ്രതിഫലിച്ചതെന്നു വ്യക്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |