ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മാത്രം രേഖാമൂലം മറുപടി നൽകുന്ന കേന്ദ്ര സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവിന് മലയാളത്തിൽ പ്രതിഷേധക്കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഹിന്ദിയിൽ മാത്രം മറുപടി പറയുന്നത് മനഃപൂർവമാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു പാർലമെന്റ് അംഗങ്ങളും സമാന അനുഭവം നേരിടുന്നുണ്ടെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
നിലപാട്, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പി.മാർക്ക് പാർലമെന്ററി നടപടികളിന്മേലുള്ള പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കും. അത്തരം സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാരുമായുള്ള ആശയവിനിമയം ഇംഗ്ലീഷിൽ നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കത്തിൽ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |