കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ ഓണം സ്വർണ്ണോത്സവം 2024 ന്റെ ബംബർ നറുക്കെടുപ്പും സമാപനവും നവംബർ 5ന് രാവിലെ 11ന് കോഴിക്കോട് വൈ.എം.സി.എ റോഡിലെ ഹോട്ടൽ മറീന റസിഡൻസിയിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അറിയിച്ചു. എം.കെ.രാഘവൻ എം.പി നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിക്കും. എം. കെ. മുനീർ എം.എൽ.എ മുഖ്യാതിഥിയാകും. രണ്ടു കോടി രൂപയുടെ സമ്മാന അർഹരെയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നത്. 100 പവനാണ് ബംബർ സമ്മാനം. ഒന്നാം സമ്മാനം 25 പവൻ, രണ്ടാം സമ്മാനം 10 പവൻ, മൂന്നാം സമ്മാനം 5പവൻ. ഇതുകൂടാതെ 10 കിലോ വെള്ളി പ്രോത്സാഹന സമ്മാനം. യൂണിറ്റ് തല നറുക്കെടുപ്പിൽ 1100 സ്വർണ കോയിൻ സമ്മാനമായി നൽകും. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയായിരുന്നു ഓണം സ്വർണ്ണോത്സവം 2024 സംഘടിപ്പിച്ചിരുന്നത്. 15 ലക്ഷത്തോളം കുടുംബങ്ങൾ ഈ കാലയളവിൽ കേരളത്തിലെ സ്വർണാഭരണ ശാലകളിൽ നിന്നും സ്വർണ്ണം വാങ്ങിയതായി കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |