ചെന്നിത്തല: ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ചെന്നിത്തല പള്ളിയോടത്തിന്റെ പള്ളിയോടപുരയുടെ ഇരുമ്പ് ഗേറ്റിന്റെ താഴ് തകർത്ത് വഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്താൻ ശ്രമം. ഇന്നലെ രാവിലെ പള്ളിയോടപുരയിൽ വിളക്ക് തെളിയിയ്ക്കാൻ എത്തിയവരാണ് മോഷണശ്രമം ആദ്യം കണ്ടത്. ഉടൻ തന്നെ കരയോഗം ഭാരവാഹികളെ അറിയിയ്ക്കുകയും, മാന്നാർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. മാന്നാർ എസ്.സി അഭിരാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിയ്ക്കാൻ വേണ്ട നടപടികൾ കൈകൊണ്ടു.അച്ചൻകോവിൽ ആറിന്റെ തീരത്തുള്ള പള്ളിയോട കടവിലും സമീപങ്ങളിലും ചൂണ്ട ഇടാനെന്ന ലക്ഷ്യത്തോടെ സാമൂഹ്യ വിരുദ്ധർ എത്തുന്നതും, പള്ളിയോട കടവ് മലിനമാക്കുന്നതും സ്ഥിരമാണെന്നും താഴ് തകർത്ത് പള്ളിയോടപുരയിൽ മോഷണം നടത്താൻ ശ്രമിച്ചവരെ കണ്ടെത്തി കർശന നടപടി കൈക്കൊള്ളണമെന്നും കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |