കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന സർക്കാർ സത്യസന്ധമായി അന്വേഷണം നടത്തണമെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ മുരളീധരൻ. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന വിഷയമായി മാറരുത്. സർക്കാർ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. പണമൊഴുക്ക് തടയാൻ കേരളം ശക്തമായ നിലപാട് സ്വീകരിക്കണം. ഇഡിക്ക് കത്ത് കൊടുത്തെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ കേന്ദ്രത്തിന് പിന്മാറാൻ സാധിക്കില്ല. അന്വേഷണം ഡീലുണ്ടാക്കാൻ വേണ്ടിയാകരുത്. പണമൊഴുക്കുന്ന കാര്യത്തിൽ ബി.ജെ.പി ഓഫീസ് മാത്രമല്ല. മറ്റ് പല ഓഫീസുകളിലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |