ഇസ്ലാമാബാദ്: ഡെലിവെറി ബോയിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിസ തട്ടിയെടുത്ത് അജ്ഞാതർ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം. ശനിയാഴ്ച രാത്രി വൈകി അക്രമികൾ നാല് പിസയ്ക്ക് ഓർഡർ നൽകി. തുടർന്ന് കെഹ്‌കഷാൻ കോളനി ലൊക്കേഷനായി നൽകി.
ഡെലിവറി ബോയ് പിസയുമായി എത്തിയ ഉടൻ മോട്ടോർ സൈക്കിളിൽ പാഞ്ഞെത്തിയ രണ്ട് പേർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് പിസയുമായി കടന്നുകളഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ ഫൈസലാബാദിലെ തന്നെ സുഫ്യാൻ ടൗണിലും സമാന സംഭവം അരങ്ങേറിയിരുന്നു. 1,800 പാകിസ്ഥാനി രൂപ വിലയുള്ള പിസയാണ് അന്ന് മോഷ്ടിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |