അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 46 കോടി രൂപ (20 ദശലക്ഷം ദിർഹം). ഇന്നലെയായിരുന്നു നറുക്കെടുപ്പ് നടന്നത്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചത്. ഷാർജയിൽ ഭാര്യയ്ക്കൊപ്പമാണ് പ്രിൻസ് താമസിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇപ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചതെന്ന് മാത്രം. എഞ്ചിനിയറായ പ്രിൻസ് കഴിഞ്ഞ എട്ടുവർഷമായി യു എ ഇയിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമടിച്ച സന്തോഷത്തിലാണ് പ്രിൻസും കുടുംബവും.
സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളിൽ നിന്നാണ് പ്രിൻസ് അറിഞ്ഞത്. എന്നാൽ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചാർഡിൽ നിന്നും ബ്രാച്ചയിൽ നിന്നും ഫോൺ കോൾ ലഭിച്ചതോടെയാണ് സുഹൃത്തുക്കൾ പറഞ്ഞത് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞതും സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാത്ത അവസ്ഥയിലായി പ്രിൻസ്.
കുട്ടികളുടെ ആവശ്യങ്ങൾക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിൻസ് വ്യക്തമാക്കി. കുട്ടികളുടെ ആവശ്യങ്ങൾക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിൻസ് വ്യക്തമാക്കി. '197281' എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. തന്റെ പത്ത് സഹപ്രവർത്തകരുമായും സമ്മാനത്തുക പങ്കിടുമെന്ന് പ്രിൻസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |