SignIn
Kerala Kaumudi Online
Tuesday, 10 December 2019 10.52 AM IST

കണ്ണൂരിലെ കോൺഗ്രസിന്റെ ഈ ഓഫീസ് വൃത്തിയാക്കുന്നത് ആരാണെന്നറിയാമോ?

kannur

കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളുമൊക്കെ നടക്കാറുണ്ടെങ്കിലും പ്രളയം വന്നപ്പോൾ കണ്ണൂരുകാർ ഒറ്റക്കെട്ടാണ്. അപ്പോൾ അവർക്കിടയിൽ വൈര്യമില്ല, രാഷ്ട്രീയ ഭേദമന്യേ അവർ പരസ്പരം സഹായിക്കുകയാണ്. അത്തരത്തിലൊരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രളയജലം കയറിയ മട്ടന്നൂർ പൊറോറയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ മാതൃകയാണ് നമ്മൾ ഉയർത്തിപ്പിടിക്കുന്നത്,

പ്രളയജലം കയറിയ മട്ടന്നൂർ പൊറോറയിലെ കോൺഗ്രസ്സ് ഓഫീസായ പ്രിയദർശിനി മന്ദിരം ഇന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു.(മരുതായി മേഖലയിലെ ഏളന്നൂർ യൂനിറ്റിലെ സഖാക്കൾ)

കേരളം,ഇടതുപക്ഷം ഭരിക്കുന്നു എന്ന വിരോധത്താൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന വിദ്വേഷ പ്രചരണം നടത്തുന്നവർ ഈ ചിത്രം കാണുന്നത് നല്ലതാണ്.

ദുരന്തമുഖത്ത് പോലും, രാഷ്ട്രീയ വിരോധം തീർക്കുന്നവർക്ക് ഇതൊരു അടയാളമാകുന്നു, പ്രിയ സഖാക്കളുടെ സ്നേഹപാഠം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KANNUR, DYFI, CONGREES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.