ബോളിവുഡിലെ താരസുന്ദരിയാണ് ഐശ്വര്യറായ്. ലോകസുന്ദരി പട്ടത്തിന് പിന്നാലെ സിനിമയിലും തന്റേതായ ഒരു സ്ഥാനം നടി കണ്ടെത്തിയിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 1997ൽ മണിരത്നം സവിധാനം ചെയ്ത 'ഇരുവർ' ആണ് ഐശ്വര്യയുടെ ആദ്യസിനിമ. ബോളിവുഡിലും തമിഴിവും താരം ഒരുപോലെ സജീവയായിരുന്നു. നടിയുടെ വിവാഹജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്.
താരദമ്പതികളായ അമിതാഭ് ബച്ചന്റെയും ജയബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചനെയാണ് ഐശ്വര്യറായി വിവാഹം കഴിച്ചത്. 2007ലായിരുന്നു വിവാഹം. ഇവർക്ക് ആരാധ്യ എന്ന ഒരു മകളുണ്ട്. അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും വേർപിരിയുന്നുവെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണെന്നുമായിരുന്നു പുറത്തുവരുന്ന വാർത്തകൾ.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതോടെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. ചടങ്ങിനിടെ ഐശ്വര്യയും മകളും ബച്ചൻ കുടുംബത്തിൽ നിന്ന് അകലം പാലിച്ചിരുന്നതും വലിയ ചർച്ചയായിരുന്നു.
എന്നാൽ ഇരുവരും ഔദ്യോഗികമായി വേർപിരിയുന്നുവെന്ന വാർത്തയ്ക്ക് പ്രതികരിച്ചിട്ടില്ല. എത്ര തന്നെ ഗോസിപ്പുകൾ വന്നാലും ഇപ്പോഴും ഐശ്വര്യ റായ് ഒരാളെ മാത്രമേ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിട്ടുള്ളൂ. ഇൻസ്റ്റഗ്രാമിൽ 14. 4 മില്യൺ ഫോളോവേഴ്സ് ഐശ്വര്യയ്ക്ക് ഉണ്ട്. പക്ഷേ ഐശ്വര്യ ഒരാളെ മാത്രമേ ഫോളോ ചെയ്യുന്നുള്ളും, അത് ഭർത്താവായ അഭിഷേകിനെയാണ്. അഭിഷേക് ബച്ചനും ഐശ്വര്യയെ ഫോളോ ചെയ്യുന്നുണ്ട്. ഗോസിപ്പുകൾക്ക് മറുപടി പറയാതെ തന്നെ ഇരുവരുടെയും ബന്ധത്തിന്റെ സൂചന നൽകുന്ന ഒന്നാണ് ഇതെന്ന് പല ആരാധകരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |