വിജയ് ചിത്രം ദളപതി 69 രണ്ടാമത്തെ ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. ലൊക്കേഷനിൽ വിജയ് ജോയിൻ ചെയ്തു. തന്റെ രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനത്തിന്റെ ഭാഗമായി വിജയ് ബ്രേക്കെടുത്തതിനെതുടർന്ന് നിറുത്തിവച്ച ചിത്രീകരണമാണ് പുനരാരംഭിച്ചത്. എച്ച്. വിനോദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വിജയ്‌യുടെ കരിയറിലെ അവസാന സിനിമയാണ് ഒരുങ്ങുന്നത്. മലയാളത്തിൽ നിന്ന് പ്രിയമണിയും നരേനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്നു. പൂജ ഹെഗ്ഡെയാണ് നായിക. ബോളിവുഡിൽ താരം ബോബി ഡിയോൾ പ്രതിനായകനായി എത്തുന്നു. ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങൾ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റർ. അനൽ അരസ് സംഘട്ടനം. കെ.വി. എൻ പ്രൊഡക്ഷൻസിന്റെ പേരിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മാണം. ജഗദീഷ് പളനി സ്വാമിയും ലോഹിത് എൻ.കെയും ചേർന്നാണ് സഹനിർമ്മാണം. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു.
അടുത്തവർഷം ഒക്ടോബറിൽ ചിത്രം തിയേറ്ററിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |