അങ്കമാലി: ടൗണിലെ ബാറിലെ കൊലപാതകക്കേസിൽ ഒരാൾകൂടി പിടിയിൽ. തുറവൂർ പയ്യപ്പിള്ളി റോണിയെയാണ് (41) അങ്കമാലി പൊലീസ് പിടികൂടിയത്. മൂന്നാംപ്രതിയാണ്. സംഭവശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു.
ഒക്ടോബർ 17ന് ഹിൽസ് പാർക്ക് ബാറിൽവച്ച് അക്രമികൾ ആഷിഖ് മനോഹരനെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതുപേർ അറസ്റ്റിലായി.
അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐ കെ. പ്രദീപ്കുമാർ, എ.എസ്.ഐ ഫ്രാൻസിസ്, സീനിയർ സി.പി.ഒ എബി സുരേന്ദ്രൻ, സി.പി.ഒ ഷിഹാബ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |