തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ കോവളം റാവിസിൽ നവംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എമർജിംഗ് ടെക്, ഡീപ്‌ടെക് മേഖലകളിലെ വിവിധ സ്റ്റാർട്ടപ്പുകൾക്ക് ഉത്പന്നങ്ങൾ ആഗോള നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാൻ എക്സ്‌പോ വേദിയൊരുക്കും. ഭാവിയിൽ പ്രയോജനപ്രദമാകുന്ന സാങ്കേതികവിദ്യയുടെ സാദ്ധ്യതകളുടെ പ്രദർശനവേദിയായി ഹഡിൽ ഗ്ലോബൽ മാറുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. ഹഡിൽ ഗ്ലോബൽ ആറാം പതിപ്പിൽ സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ ഒരു വേദിയിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |