പന്തളം: അഖില കേരള കുറവർ മഹാസഭ അടൂർ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് കൊച്ചു ചെറുക്കൻ പൂഴിക്കാടിന്റെ ഒന്നാം അനുസ്മരണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.ആർ.മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ, സംസ്ഥാന ഡയറക്ടർ ബോർഡ് മെമ്പർ കെ.രാജേഷ്, താലൂക്ക് കമ്മിറ്റി മെമ്പർമാരായ പി.തമ്പി, ദാമോദരൻ പുതുമല, ബി.ബിജു, ആർ.ശശി, സി.ഗോപാലൻ, കരയോഗം പ്രസിഡന്റ് കെ.വിക്രമൻ, വൈസ് പ്രസിഡന്റ് ഷിബു.ജി, സുനിൽ.ആർ, അനുപമ.യു, ട്രഷറർ രവീന്ദ്രൻ.ആർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |