കൊച്ചി: വിദേശവനിതകളെ ആക്രമിച്ച കേസില്‍ എറണാകുളം മട്ടാഞ്ചേരിയില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ സനോവര്‍, അമീര്‍, അര്‍ഫാത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് വിദേശവനിതകള്‍ക്ക് നേരെ ബസാര്‍ റോഡില്‍ കല്‍വത്തി പാലത്തിന് സമീപത്ത് വെച്ച് ആക്രമണമുണ്ടായത്. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ പ്രതികള്‍ അസഭ്യം പറയുകയും ചെയ്തിരുന്നു.
വിദേശവനിതകള്‍ക്ക് നേരെ ആക്രമണമുണ്ടായതറിഞ്ഞ് സിവില്‍ പൊലീസ് ഓഫീസര്‍ സിബിയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കല്‍വത്തി പാലത്തില്‍ എത്തിയിരുന്നു. ഈ സമയം മൂന്ന് പ്രതികളും അവിടെ ഉണ്ടായിരുന്നു. എന്താണ് ഉണ്ടായതെന്ന് ചോദിച്ച പൊലീസിനോട് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് ഇതില്‍ ഒരാളെ പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും യുവാക്കളുടെ ബന്ധുക്കള്‍ ഓടിയെത്തി മോചിപ്പിക്കുകയായിരുന്നു.
കല്ലും മറ്റ് സാധനങ്ങളും ഉപയോഗിച്ച് ആണ് പ്രതികള്‍ പൊലീസിനെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ഭാസി, അഫ്സല്‍ എന്നിവര്‍ക്കും പരിക്കേറ്റു. പോലീസുകാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെയും മട്ടാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |