തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടൂൾ ആൻഡ് ഡൈമേക്കർ) (കാറ്റഗറി നമ്പർ 655/2023), വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 245/2023), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി)- ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 544/2023), കൊല്ലം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 47/2024) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ബ്ലെൻഡിംഗ് അസിസ്റ്റന്റ് (എസ്.കെ.എ) (കാറ്റഗറി നമ്പർ 063/2023)തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം:ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 702/2023) തസ്തികയിലേക്ക് 6 ന് പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സാമൂഹ്യ നീതി വകുപ്പിൽ പാർട്ട്ടൈം ടൈലറിംഗ് ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 187/2022) തസ്തികയിലേക്ക് 7, 8 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546446.
കരസേനാ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി അടൂരിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി (ആർമി) ആറിന് രാവിലെ ആറുമുതൽ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിക്കും. 13-ന് റാലി സമാപിക്കും. ഏപ്രിൽ 22 മുതൽ മേയ് 7 വരെ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഇ-മെയിലിലേക്ക് അയച്ചിട്ടുണ്ട്. www.joinindianarmy.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |