ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 36 ആയി. ഗർവാളിലെ പൗരിയിൽ നിന്ന് രാംനഗറിലേക്ക് പോയ ബസാണ് അപകടത്തൽ പെട്ടത്. ഇന്നലെ രാവിലെ 8.25ന് രാംനഗറിന് 35 കി.മി അകലെ മർച്ചുലയിലാണ് അപകടമുണ്ടായത്.
200 മീറ്റർ താഴ്ചയുള്ള തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. കുട്ടികളുൾപ്പടെ 45 യാത്രക്കാരാണ് ബസിലുണ്ടായുരുന്നത്. നിരവധി യാത്രക്കാർ സംഭവസ്ഥലത്ത് വച്ചതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഒൻപത് പേരെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ ആർ.ടി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം സംസ്ഥാനം പ്രഖ്യാപിച്ചു. 2 ലക്ഷം, 50,000 രൂപ എന്നിങ്ങനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |